Image

ആന്‍ട്രിക്‌സ്‌ - ദേവാസ്‌ ഇടപാട്‌: മാധവന്‍ നായര്‍ കുറ്റക്കാരനെന്ന്‌ സി.എ.ജി റിപ്പോര്‍ട്ട്‌

Published on 15 May, 2012
ആന്‍ട്രിക്‌സ്‌ - ദേവാസ്‌ ഇടപാട്‌: മാധവന്‍ നായര്‍ കുറ്റക്കാരനെന്ന്‌ സി.എ.ജി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്‌ - ദേവാസ്‌ ഇടപാടില്‍ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ കുറ്റക്കാരനെന്ന്‌ സി.എ.ജി റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഇന്ന്‌ ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ വച്ചു. ഇപ്പോള്‍ സര്‍വീസില്‍ ഉള്ളവരും, റിട്ടയര്‍ ചെയ്‌തവരും ഉള്‍പ്പടെ സ്വകാര്യ കമ്പനിക്കു ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ നിക്ഷേപം നടത്തിയതിന്‌ ഉദാഹരണമാണ്‌ ഇടപാട്‌ എന്ന്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഐഎസ്‌ആര്‍ഒ മുന്‍ ഉദ്യോഗസ്‌ഥരായിരുന്ന എം.ജി.ചന്ദ്രശേഖര്‍ , ഡി.വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ട്‌. തങ്ങളുടെ ദേവാസ്‌ എന്ന കമ്പനിക്കുവേണ്ടി ഇവര്‍ പൊതു താല്‍പര്യവും സര്‍ക്കാര്‍ താല്‍പര്യങ്ങളും ബലികഴിച്ചതായി കുറ്റപ്പെടുത്തുന്നു.
ബഹിരാകാശവകുപ്പ്‌ നിയമങ്ങള്‍ ലംഘിച്ചതായും മന്ത്രിസഭയില്‍ നിന്നു വിവരങ്ങള്‍ മറച്ചു വച്ചതായും റിപ്പോര്‍ട്ട്‌ പറയുന്നു രണ്ടുലക്ഷം കോടിയുടെ സ്‌പെക്‌ട്രം 1000 കോടി രൂപയ്‌ക്കു കൈമാറിയതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക