Image

ലോക്പാല്‍ ബില്ല് അടുത്ത ആഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും

Published on 15 May, 2012
ലോക്പാല്‍ ബില്ല് അടുത്ത ആഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് അടുത്ത ആഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ സ്ഥാപിക്കണമെന്ന ബില്ലിലെ നിര്‍ദേശം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ലോക്പാല്‍ തലവനെ മാറ്റാന്‍ എംപിമാര്‍ക്ക് മാത്രമെ അധികാരമുണ്ടാകൂ എന്നുമുള്ള കാര്യങ്ങളില്‍ ധാരണയായിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. 

ഇതുപോലെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എന്‍ജിഒകളെ മാത്രമെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. ബില്ല് നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക