Image

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്ദ് സഞ്ചരിച്ച വിമാനത്തില്‍ ഇടിമിന്നലേറ്റു

Published on 15 May, 2012
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്ദ് സഞ്ചരിച്ച വിമാനത്തില്‍ ഇടിമിന്നലേറ്റു
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളാന്ദ് സഞ്ചരിച്ച വിമാനത്തില്‍ ഇടിമിന്നലേറ്റു. പ്രസിഡന്റായി അധികാരമേറ്റശേഷം ബെര്‍ലിനിലേക്ക് യാത്ര തിരിച്ച പ്രസിഡന്റിന്റെ വിമാനത്തിലാണ് ഇടിമിന്നലേറ്റത്.

ഇതിനെത്തുടര്‍ന്ന് വിമാനം പാരീസില്‍ തിരിച്ചിറക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പാരീസില്‍ തിരിച്ചിറങ്ങിയശേഷം മറ്റൊരു വിമാനത്തില്‍ പ്രസിഡന്റ് ബെര്‍ലിനിലേക്ക് പോയി.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഒരുക്കുന്ന വിരുന്നില്‍ സംബന്ധിക്കാനായാണ് ഒളാന്ദ് ജര്‍മനിയിലേക്ക് പോകുന്നത്. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെര്‍ക്കലുമായി ഒളാന്ദ് ചര്‍ച്ച ചെയ്യും. ഇന്നാണ് ഒളാന്ദ് ഫ്രഞ്ച് പ്രസിഡന്റായി അധികാരമേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക