Image

സര്‍ദാര്‍ജി ഫലിതങ്ങള്‍ (6)

പരിഭാഷ, സമാഹരണം സര്‍ദാര്‍ സുധീര്‍ സിംഗ്‌ Published on 15 May, 2012
സര്‍ദാര്‍ജി ഫലിതങ്ങള്‍ (6)
സര്‍ദാര്‍ജിക്ക്‌ ഇരട്ട കുട്ടികള്‍ പിറന്നു. ആരായിരിക്കും രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ എന്ന ആലോചനയില്‍ സര്‍ദാര്‍ജിക്ക്‌ പിന്നെ ഉറക്കം വന്നില്ല.

**** ***** **** ***** **** *****

സര്‍ദാര്‍ജിയുടെ ഭാര്യക്ക്‌ പ്രസവ വേദന തുടങ്ങിയപ്പോള്‍ അദ്ദേഹം ഡോക്‌ടറെ വിളിച്ചു. ഡോക്‌ടര്‍ ചോദിച്ചു. ഇതു ആദ്യത്തെ കുട്ടിയാണോ? സര്‍ദാര്‍ജി ഃ അല്ല, ഇത്‌ അവരുടെ ഭര്‍ത്താവാണ്‌.

**** ***** **** ***** **** *****

വഴിയിലൂടെ നടക്കുമ്പോള്‍ സര്‍ദാര്‍ജി പഴതൊലി ചവുട്ടി വീണു. വീണ്ടും വേറൊരു പഴതൊലിയില്‍ ചവുട്ടി വീണു. മുന്നോട്ട്‌ നടക്കുമ്പോള്‍ ഒരു വേറൊരു പഴതൊലി കണ്ടു സര്‍ദാര്‍ജി സങ്കടത്തോടെ : ദൈവമെ ഇനിയും വീഴേണ്ടിവരുമല്ലോ?

**** ***** **** ***** **** *****

സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രയിനിന്റെ പുറകെ നാലു സര്‍ദാര്‍ജികള്‍ ഓടി. അവരില്‍ രണ്ടു പേര്‍ക്ക്‌ ട്രയിന്‍ പിടിക്കാന്‍ കഴിഞ്ഞു. ട്രയിനിലെ യാത്രക്കാര്‍ സര്‍ദാര്‍ജിമാരെ അഭിനന്ദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. യാത്ര പോകേണ്ടവര്‍ ആ വരുന്നവരാണ്‌, ഞങ്ങള്‍ അവരെ യാത്രയാക്കാന്‍ വന്നവരാണ്‌.

**** ***** **** ***** **** *****

അതിരാവിലെ ഒരു ലങ്കോട്ടി മാത്രം ധരിച്ച്‌ ഓടുന്ന സര്‍ദാര്‍ജിയെ കണ്ടു ഒരാള്‍ ചോദിച്ചു. വ്യായാമം ആയിരിക്കും. എന്തു വ്യായാമം. ഞാന്‍ ജീവനും കൊണ്ടു ഓടുകയാണ്‌. അയല്‍പക്കകാരന്‍ ഇത്ര നേരത്തെ ജോലി കഴിഞ്ഞ്‌ വരുമെന്നു ഞാനോ അയാളുടെ ഭാര്യയോ തീരെ പ്രതീക്ഷിച്ചില്ല.

**** ***** **** ***** **** *****

സര്‍ദാജിഃ ടി.വി. ക്ക്‌ എന്തു വില.
കടക്കാരന്‍ഃ പതിനായിരം രൂപ.
സര്‍ദാര്‍ജിഃ ഈ ടി.വി. ക്ക്‌ എന്തെങ്കിലും പ്രത്യേകതയുണ്ടോ?
കടക്കാരന്‍ഃ ഈ ടി.വി. കറന്റ്‌ പോയാല്‍ തന്നത്താന്‍ ഓഫാകും.
സര്‍ദാര്‍ജിഃ വളരെ നല്ലത്‌. അതു പാക്ക്‌ ചെയ്യു.

**** ***** **** ***** **** *****

വിവാഹം കഴിഞ്ഞ്‌ മൂന്നാമാസം കഴിഞ്ഞപ്പോള്‍ സര്‍ദാര്‍നി പ്രസവിച്ചു. സര്‍ദാര്‍ജി പരിഭ്രാന്തനായി -ഇതെങ്ങനെ എന്നവരോട്‌ ചോദിച്ചു. സര്‍ദാര്‍നിമാര്‍ സര്‍ദാര്‍ജിമാരെക്കാള്‍ ബുദ്ധിമതികളാണു. അവര്‍ താഴെ കാണുന്ന കണക്ക്‌ ബോധിപ്പിച്ചു.
സര്‍ദാര്‍നി. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്‌ മൂന്നു മാസം, എന്റെ വിവാഹം കഴിഞ്ഞിട്ട്‌ മൂന്നു മാസം. കുട്ടി പിറന്നത്‌ മൂന്നു മാസം കഴിഞ്ഞ്‌. അപ്പോള്‍ എല്ലാംകൂടി എത്ര മാസം.
സര്‍ദാര്‍ജിഃ ഒമ്പത്‌ മാസം.
സര്‍ദാര്‍നി. സമയം പോകുന്നത്‌ അറിയുന്നെ ഇല്ല. സര്‍ദാര്‍ജിയുടെ സംശയം തീര്‍ന്നു.

**** ***** **** ***** **** *****

സര്‍ദാര്‍ജി ഡോക്‌ടരോട്‌ പറഞ്ഞു - ഞാന്‍ ഒരാളോട്‌ സംസാരിക്കുമ്പോള്‍ അയാളെ എനിക്ക്‌ കാണാന്‍ കഴിയുന്നില്ല.
ഡോക്‌ടര്‍ഃ ഈ അസുഖം എപ്പോള്‍ തുടങ്ങി. എപ്പോഴാണു കൂടുതല്‍ ഇങ്ങനെ അനുഭവപ്പെടുന്നത്‌.
സര്‍ദാര്‍ജ്‌ഃ ഫോണിലൂടെ സംസാരിക്കുമ്പോള്‍ മാത്രം.



പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി സര്‍ദാര്‍ജി ജനങ്ങള്‍ക്ക്‌ ഒരു ഉപദേശം കൊടുത്തു. `എന്റെ ജീവിതത്തില്‍ ഞാന്‍ വിവാഹം കഴിക്കയില്ല. ഈ ഉപദേശം ഞാന്‍ എന്റെ കുട്ടികള്‍ക്കും കൊടുക്കും.'

**** ***** **** ***** **** *****

എന്തുകൊണ്ടാണു പടക്കം പൊട്ടുമ്പോള്‍ നമ്മള്‍ വെളിച്ചം ആദ്യം കണ്ടതിനുശേഷം ശബ്‌ദം പിന്നെ കേള്‍ക്കുന്നത്‌. സര്‍ദാര്‍ജിയുടെ മറുപടിഃ അതോ, അതു നമ്മുടെ കണ്ണുകള്‍ മുന്നിലും ചെവി സൈഡിലും ആയത്‌കൊണ്ട്‌.

**** ***** **** ***** **** *****

സര്‍ദാര്‍ ഫോണ്‍ ഡയല്‍ ചെയ്‌തു. ഒരു സീതയാണു ഫോണ്‍ എടുത്തത്‌.

അപ്പോള്‍ സര്‍ദാര്‍ജി ഃ കമാല്‍ ഹെയ്‌, ഞാന്‍ ഡെല്‍ഹിക്ക്‌ വിളിച്ചു. കിട്ടിയത്‌ അയോദ്ധ്യ.


**** ***** **** ***** **** *****

മകന്‍ വാങ്ങി കൊണ്ടു വന്ന തീപ്പെട്ടിയിലെ ഒറ്റ കോലും കത്തുന്നില്ലെന്ന്‌ കണ്ട്‌ സര്‍ദര്‍ജി മകനോട്‌ ചോദിച്ചു. `എവിടെന്നാടാ ഇതു വാങ്ങിയത്‌. ഒറ്റ്‌ കൊള്ളി കത്തുന്നില്ല''. പപ്പ എല്ലാ കൊള്ളിയും കത്തിട്ട്‌ നോക്കിയാണു ഞാന്‍ വാങ്ങിച്ചത്‌.


**** ***** **** ***** **** *****

ബാന്ത സിംഗിന്റെ വീട്ടു പടിക്കല്‍ ബാന്ത്‌ സിംഗ്‌ ബി.എ. എന്ന ബോര്‍ഡായിരുന്നു. ഇപ്പോള്‍ അത്‌ എം.എ. എന്നാണ്‌. അതു കണ്ടു കൂട്ടുകാരന്‍ ചോദിച്ചു, നീ എപ്പോഴാണു എം.എ. ബിരുദം നേടിയത്‌.
ബാന്തഃ കഴിഞ്ഞ വര്‍ഷം എന്റെ ഭാര്യ മരിച്ച്‌ അപ്പോള്‍ ഞാന്‍ Bachelor again (B.A) എന്നെഴുതി. ഇപ്പോള്‍ വീണ്ടും കല്യാണം കഴിച്ചു Married again (M.A.) എന്നെഴുതി. ഹാവൂ.....

തുടരും.....
സര്‍ദാര്‍ജി ഫലിതങ്ങള്‍ (6)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക