Image

സി.എസ്‌.ഐ. ഉത്തരമേഖലാ ബിഷപ്പിന്റെ വീട്‌ ഒരുസംഘമാളുകള്‍ പൂട്ടി

Published on 15 May, 2012
സി.എസ്‌.ഐ. ഉത്തരമേഖലാ ബിഷപ്പിന്റെ വീട്‌ ഒരുസംഘമാളുകള്‍ പൂട്ടി
ഷൊര്‍ണൂര്‍: സി.എസ്‌.ഐ. ഉത്തരകേരള മഹായിടവക ബിഷപ്പ്‌ ഡോ. കെ.പി. കുരുവിളയുടെ വീട്‌ ഒരുസംഘം ആളുകള്‍ പുറത്തുനിന്ന്‌ പൂട്ടി. ഓഫീസിനുമുന്നില്‍ ബിഷപ്പിനെതിരെ പോസ്റ്ററുകളും പതിച്ചു. ഇന്നലെയാണ്‌ സംഭവം. ബിഷപ്പും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്താണ്‌ വീട്‌ പൂട്ടിയിട്ടത്‌. ഉച്ചമുതല്‍ മണിക്കൂറുകളോളം ബിഷപ്പ്‌ ഡോ. കെ.പി. കുരുവിളയ്‌ക്കും ഭാര്യക്കും വീടിന്‌ പുറത്തിരിക്കേണ്ടിവന്നു. വൈകീട്ടോടെ പോലീസിന്റെ സാന്നിധ്യത്തില്‍ വാതിലിന്റെ പൂട്ടുപൊളിച്ചശേഷമാണ്‌ ബിഷപ്പിന്‌ വീടിനുള്ളിലേക്ക്‌ പ്രവേശിക്കാനായത്‌. ഔദ്യോഗികവാഹനത്തിന്റെ താക്കോലും െ്രെഡവറില്‍നിന്ന്‌ ബലപ്രയോഗത്തിലൂടെ കഴിഞ്ഞദിവസം തട്ടിയെടുത്തതായി പരാതിയുണ്ട്‌.

സഭയുടെ അച്ചടക്കനടപടിക്ക്‌ വിധേയരായ ചിലരാണ്‌ സംഭവത്തിനുപിന്നിലെന്ന്‌ ബിഷപ്പ്‌ ഡോ. കെ.പി. കുരുവിള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക