Image

ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍ നല്‍കിയത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം?

Published on 15 May, 2012
ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍ നല്‍കിയത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം?
വടകര: ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗമെന്ന് സൂചന. ഇന്നലെ വടകര സഹകരണ ആശുപത്രിയില്‍ നിന്നും പോലീസ് കസ്റഡിയിലെടുത്ത കുന്നുമ്മല്‍ ലോക്കല്‍ കമ്മറ്റിയംഗം കെ.സി. രാമചന്ദ്രനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. ഇക്കാര്യം ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് സൂചന. കൊടി സുനിക്കാണ് 50,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. കണ്ണൂരിലെ ഒരു പാര്‍ട്ടി നേതാവിന്റെ താല്‍പര്യപ്രകാരമാണ് കൊടി സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് വിവരം. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഇന്ന് ഇയാളുടെ അറസ്റ് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയംകണ്ടി രവീന്ദ്രന്‍ ഇന്നലെ അറസ്റിലായിരുന്നു. ചന്ദ്രശേഖരനെക്കുറിച്ച് കൊലയാളികള്‍ക്ക് വിവരം കൈമാറിയത് ഇയാളാണെന്ന് വ്യക്തമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക