Image

ഛോട്ടാ ഷക്കീലിനും ടൈഗര്‍ മേമനും യുഎസ് ഉപരോധമേര്‍പ്പെടുത്തി

Published on 15 May, 2012
ഛോട്ടാ ഷക്കീലിനും ടൈഗര്‍ മേമനും യുഎസ് ഉപരോധമേര്‍പ്പെടുത്തി
വാഷിംഗ്ടണ്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ പ്രധാനികളായ ഛോട്ടാ ഷക്കീലിനും ടൈഗര്‍ മേമനും യുഎസ് ഉപരോധമേര്‍പ്പെടുത്തി. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേഷ്യയില്‍ കുറ്റകൃത്യങ്ങളും തീവ്രവാദവും വളര്‍ത്തുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ പേരിലാണ് ഉപരോധം. ഉപരോധത്തിന്റെ ഫലമായി അമേരിക്കയില്‍ ഇരുവരുടെയും സ്വത്തുക്കള്‍ ഇതോടെ മരവിപ്പിക്കപ്പെടും. അമേരിക്കയില്‍ നിന്നും ഇരുവര്‍ക്കുമുള്ള സാമ്പത്തിക ഇടപാടുകളും ഇതോടെ നിലയ്ക്കും. ദാവൂദിന്റെ ഡി കമ്പനിയെ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ന്ന ക്രമിനല്‍ സംഘടനയായിട്ടാണ് യുഎസ് മുദ്രകുത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക