Image

മരത്തില്‍ കയറിയ കരടിയെ പിടികൂടി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 May, 2012
മരത്തില്‍ കയറിയ കരടിയെ പിടികൂടി
നോര്‍ത്ത്‌ ഗ്രീന്‍ബുഷ്‌ (ന്യൂയോര്‍ക്ക്‌): കാട്ടില്‍ നിന്ന്‌ നാട്ടിലേക്കിറങ്ങി അവസാനം ഒരു മരത്തില്‍ കയറിക്കൂടിയ കരടിയെ മയക്കുവെടി വെച്ച്‌ വനപാലകര്‍ പിടികൂടി.

ആല്‍ബനിയുടെ തൊട്ടടുത്തുള്ള റന്‍സിലിയര്‍ കൗണ്ടിയിലെ നോര്‍ത്ത്‌ ഗ്രീന്‍ബുഷില്‍ തിങ്കളാഴ്‌ചയായിരുന്നു ഒരു വീടിന്റെ ബാക്ക്‌ യാര്‍ഡില്‍ കരടിയെ ആദ്യമായി കണ്ടത്‌. പോലീസില്‍ വിവരമറിയിച്ചതനുസരിച്ച്‌ അവര്‍ എത്തിയപ്പോഴേക്കും കരടി കാട്ടിലേക്ക്‌ കയറിയിരുന്നു. എന്നാല്‍, ചൊവ്വാഴ്‌ച രാവിലെ 9 മണിക്ക്‌ 43 മെഡോ ഡ്രൈവില്‍ താമസിക്കുന്ന കാത്തി അല്ലന്റെ വീട്ടുമുറ്റത്തുള്ള മരത്തില്‍ കരടി ഇരിക്കുന്നത്‌ സ്‌കൂളിലേക്ക്‌ പുറപ്പെടാന്‍ തുടങ്ങിയ ആ വീട്ടിലെ കുട്ടി കാണുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്‌തു. എന്നാല്‍, അവര്‍ എത്തുന്നതിനു മുന്‍പ്‌ കരടി മരത്തില്‍ നിന്നിറങ്ങി എതിര്‍വശത്തുള്ള പറമ്പിലെ മരത്തിലേക്ക്‌ കയറി. ഈ മാസം ഇതു മൂന്നാം തവണയാണ്‌ ആല്‍ബനിയുടെ പരിസര പ്രദേശങ്ങളില്‍ കരടി ഇറങ്ങുന്നത്‌.

പരിസ്ഥിതി വകുപ്പ്‌ അധികൃതരും പോലീസും സ്ഥലത്തെത്തി കരടിയെ മയക്കുവെടിവെച്ച്‌ വീഴ്‌ത്തി. പ്രദേശവാസികളും സ്‌കൂള്‍ കുട്ടികളൂം ഹഡ്‌സണ്‍വാലി കമ്യൂണിറ്റി കോളേജ്‌, ലാ സല്ലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവിടങ്ങളിലെ കുട്ടികളും കരടിയെ കാണാന്‍ തടിച്ചുകൂടിയിരുന്നു.

ഹഡ്‌സണ്‍വാലി കമ്യൂണിറ്റി കോളേജിലെ ഡേ കെയര്‍ സെന്ററിനടുത്താണ്‌ കരടിയെ കണ്ടതെന്ന്‌ സെ
ക്യൂ രിറ്റി വിഭാഗം ഡയറക്ടര്‍ ഫ്രഡ്‌ അലിബര്‍ട്ടി പറഞ്ഞു. ആരും പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പു നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ മാറിയതനുസരിച്ച്‌ കരടികള്‍ ഭക്ഷണം തേടിയാണ്‌ വീടുകളുടെ ബാക്ക്‌യാര്‍ഡിലേക്ക്‌ എത്തുന്നതെന്ന്‌ പരിസ്ഥിതി വകുപ്പ്‌ അധികൃതര്‍ പറഞ്ഞു.
മരത്തില്‍ കയറിയ കരടിയെ പിടികൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക