Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി മാതൃദിനം ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 May, 2012
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി മാതൃദിനം ആചരിച്ചു
ഡാളസ്‌: ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളി ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ ദേവാലയത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ മദേഴ്‌സ്‌ ഡേ ആഘോഷിച്ചു.

അമേരിക്കയിലെങ്ങും മെയ്‌ മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ്‌ മാതൃദിനം ആഘോഷിക്കുന്നത്‌. ഈവര്‍ഷത്തെ മാതൃദിനത്തില്‍ ഇടവക വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, റവ.ഫാ. യാക്കൂബ്‌, ഡീക്കന്‍ ജോയല്‍ മാത്യു എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ഇടവകയിലെ മുതിര്‍ന്ന അമ്മമാര്‍ ചേര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ മധുരം പങ്കുവെച്ച്‌ മാതൃദിനം അവസ്‌മരണായമാക്കി. എംജിഒസിഎസ്‌എമ്മിന്റെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ അമ്മമാര്‍ക്കും ബഹുമാനസൂചകമായി റോസാ പുഷ്‌പങ്ങള്‍ നല്‍കി ആദരിച്ചു.

ഇടവക വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, ട്രസ്റ്റി പ്രിന്‍സ്‌ സ്‌കറിയ, സെക്രട്ടറി റോജി ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. ബിജി ബേബി അറിയിച്ചതാണിത്‌.
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി മാതൃദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക