Image

വാഴ്‌ത്തപ്പെട്ട ജോണ്‌ പോള്‍ 2 മിഷന്‌ പുതിയ വെബ്‌ സൈറ്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 16 May, 2012
വാഴ്‌ത്തപ്പെട്ട ജോണ്‌ പോള്‍ 2 മിഷന്‌ പുതിയ വെബ്‌ സൈറ്റ്‌
ഗാര്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി: വാഴ്‌ത്തപ്പെട്ട ജോണ്‌ പോള്‍ രണ്ടാമന്‍ സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ പുതിയ വെബ്‌സൈറ്റ്‌ മെയ്‌ 6-ന്‌ പ്രകാശനം ചെയ്യപ്പെട്ടു. കാല്‍ നൂറ്റാണ്ടിലേറെ ആഗോള കത്തോലിക്കാസഭയെ സ്‌തുത്യര്‍ഹമായ വിധത്തില്‍ നയിച്ച, ദിവംഗതനായ ജോണ്‌ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികതോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ വച്‌ മിഷന്‍ ഡയറക്ടര്‍ ഫാ: പോള്‍ കോട്ടക്കല്‍ പുതിയ വെബ്‌സൈറ്റ്‌ പ്രകാശനം ചെയ്‌തു.

കെട്ടിലും മട്ടിലും പുതുമ പുലര്‍ത്തുന്ന കൂടുതല്‍ ഉള്ളടക്കങ്ങളുള്ള ഈ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുന്നതുവഴി ഈ മിഷനെപറ്റി കൂടുതല്‍ അറിയുവാന്‍ ഏവര്‍ക്കും സാധിക്കും എന്ന്‌ തദവസരത്തില്‍ ഫാ: പോള്‍ അറിയിച്ചു. മിഷന്റെ ചരിത്രം, മിഷനില്‍ നടക്കുന്ന വിവിധ അത്മീയ പ്രവര്‍ത്തനങ്ങള്‍, വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, കലാ സാംസ്‌കാരിക നേത്രുത്വ പരിശീലന ക്ലാസ്സുകള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ തുടങ്ങിയവ പുതിയ വെബ്‌സൈറ്റില്‍നിന്നും ലഭ്യമാണ്‌. കൂടാതെ മിഷനില്‍ പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിന്‍, വിവിധ അറിയിപ്പുകള്‍, ഫോട്ടോകളും വീഡിയോകളും അടങ്ങുന്ന ഗ്യാലറി എന്നിവയും പുതിയ വെബ്‌സൈറ്റിന്റെ പ്രത്യേകതകളാണ്‌. പുതിയ വെബ്‌സൈറ്റിന്റെ പണിപ്പുരയില്‍ പ്രവര്‍ത്തിച്ച ഡിലിക്‌സ്‌ അലക്‌സ്‌, ലിന്റോ മാത്യു, ഫ്രാന്‍സിസ്‌ തടത്തില്‍ എന്നിവരെ തദവസരത്തില്‍ ഫാ: പോള്‍ പ്രത്യേകം അനുമോദിച്ചു. മിഷന്റെ പുതിയ വെബ്‌സൈറ്റ്‌:
www.syromalabarnj.com സിറിയക്‌ കുര്യന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌.
വാഴ്‌ത്തപ്പെട്ട ജോണ്‌ പോള്‍ 2 മിഷന്‌ പുതിയ വെബ്‌ സൈറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക