Image

സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 16 May, 2012
സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
ഷിക്കാഗോ: അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തില്‍ കര്‍ത്താവ്‌ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും, ആത്മാവും, ദൈവ സ്വഭാവവും അടങ്ങിയിരിക്കുന്ന കൂദാശയായ വി. കുര്‍ബാന സീറോ മലബാര്‍ കത്തീഡ്രലില്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തില്‍ നിന്ന്‌ 45 കുട്ടികള്‍ ആദ്യമായി സ്വീകരിച്ചു.

മെയ്‌ 12-ന്‌ നടന്ന ഭക്തിസാന്ദ്രമായ ഈ കൂദാശാ കര്‍മ്മത്തില്‍ ഇടവക വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസി. വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. ടോം പന്നലക്കുന്നേല്‍, ഫാ. ജോസഫ്‌ എടക്കുന്നത്ത്‌, ഫാ. ജോസ്‌ ബ്രഹ്‌മകുളം എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മഹത്തായ ഈ കൂദാശ സ്വീകരിക്കുവാനായി കുഞ്ഞുങ്ങളെ ആത്മീയമായി ഒരുക്കിയത്‌ സിസ്റ്റര്‍ മേരി അഗസ്റ്റിന്‍ സി.എം.സി, സിസ്റ്റര്‍ റൂബി സി.എം.സി, ജോസ്‌കുട്ടി നടയ്‌ക്കപ്പാടം, ബോഫി നടയ്‌ക്കപ്പാടം, ജെയിനി വാത്തിക്കുളം എന്നീ മതബോധന അധ്യാപകരായിരുന്നു. കൂദാശാ ഒരുക്കങ്ങള്‍ക്ക്‌ മതബോധന സ്‌കൂള്‍ ഡയറക്‌ടര്‍ സി. ജസ്‌ലിന്‍ സി.എം.സി, അസി. ഡയറക്‌ടര്‍ ഡോ. ജയരാജ്‌ ഫ്രാന്‍സീസ്‌, രജിസ്‌ട്രാര്‍ സോണി തേവലക്കര എന്നിവരായിരുന്നു. ടോം ജോസ്‌ പരിശീലിപ്പിച്ച ഗാനങ്ങള്‍ കുട്ടികള്‍ ഭംഗിയായി ആലപിച്ചു. കര്‍ദ്ദിനാള്‍ ലൂര്‍ദ്‌ സ്വാമിയുടെ സമ്മാനമായി റോമില്‍ നിന്ന്‌ കൊണ്ടുവന്ന കൊന്തയും കൂദാശാ സ്വീകരണ സര്‍ട്ടിഫിക്കറ്റുകളും കുട്ടികള്‍ക്ക്‌ നല്‍കി.

ജനറല്‍ കോര്‍ഡിനേറ്ററായ മനീഷ്‌ തോപ്പിലിനോടൊപ്പം ജില്‍സി അനില്‍, റൂബി വെള്ളാനിക്കല്‍, ജോണ്‍ ആന്‍ഡ്‌ ലത കൂള, പ്രിയാ ജോസഫ്‌, ജോസ്‌ വലിയത്തുമാലില്‍, ബിജോ മാണി, സി.വൈ.എം അംഗങ്ങള്‍ (അലങ്കാരം), ആന്‍സി മുക്കാട്ട്‌, റാണി കാപ്പന്‍ (തിരി, മുടി), റോയി ചാവടിയില്‍, റാവു അറയ്‌ക്കല്‍, ഷെന്നി അമ്പാട്ട്‌, രാജന്‍ കല്ലിങ്കല്‍ (ഭക്ഷണ സജ്ജീകരണം), സണ്ണി വള്ളിക്കളം, സോണി വാണിയംപറമ്പില്‍ (വീഡിയോ/ഫോട്ടോഗ്രാഫി സജ്ജീകരണം), അനില്‍ (വീഡിയോ), ലിജു അഗസ്റ്റിന്‍ (ഫോട്ടോഗ്രാഫി) എന്നിവരും മറ്റനേകം മാതാപിതാക്കളും സഹകരിച്ചു. കൈക്കാരന്മാരായ ജോമോന്‍ ചിറയില്‍, റോയി തച്ചില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്‌.
സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക