Image

റോയ് ജേക്കബ് ഡിട്രോയ്റ്റില്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 16 May, 2012
റോയ് ജേക്കബ് ഡിട്രോയ്റ്റില്‍ നിര്യാതനായി
ട്രോയ്(മിഷിഗണ്‍ ): കോട്ടയം പുതുപള്ളി പടിഞ്ഞാറെ പറമ്പില്‍ പി.എം. ജേക്കബിന്റേയും പരേതനായ കുട്ടിയമ്മയുടെയും മകന്‍ റോയ് ജേക്കബ് 55 വയസ്സ് ഡിട്രോയ്റ്റില്‍ നിര്യാതനായി. വെള്ളൂര്‍ കുടുംബാംഗമാണ്. രണ്ടുവര്‍ഷമായി അര്‍ബുദ്ധ രോഗ ചികിത്സയിലായിരുന്നു റോയ് ജേക്കബിന്റെ മരണം മെയ് 14 തിങ്കളാഴ്ച വൈകീട്ട് 4മണിക്കായിരുന്നു. ഡിട്രോയ്റ്റ് ഇന്ത്യ ഗോസ്പല്‍ അസംബ്‌ളി അംഗമായിരുന്നു.

ഭാര്യ ജിജി, മക്കള്‍ ഗ്രേയ്‌സ്, ജോയല്‍.

നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പല്‍ എല്‍ഡര്‍ ജോണ്‍ ജോസഫിന്റെ സഹധര്‍മ്മിണി ആലീസ് ഏക സഹോദരിയാണ്.

വേക്ക് : മിഷിഗണ്‍ സെറ്റര്‍ലിങ്ങ് ഹൈറ്റ്‌സിലുള്ള ഇ. ജെ മാന്റസിക്ക് ആന്റ് സണ്‍ ഫ്യൂണറല്‍ ഹോമില്‍(E.J MANDZIUK & SON fUNERAL HOME)മെയ് 18 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍.

സംസ്‌ക്കാര ശുശ്രൂഷ: ട്രോയ് റോച്ചസ്റ്റര്‍ റോഡിലുള്ള വുഡ് സൈഡ് ബൈബിള്‍ ചര്‍ച്ചില്‍ മെയ് 19 ശനിയാഴ്ച രാവിലെ 10 മണിക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍ ജോസഫ്: 817 251 0275, 214 384 2130
റോയ് ജേക്കബ് ഡിട്രോയ്റ്റില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക