Image

ഹരിയാന മുഖ്യമന്ത്രി ആശുപത്രിയില്‍

Published on 16 May, 2012
ഹരിയാന മുഖ്യമന്ത്രി ആശുപത്രിയില്‍
 

ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ ഏറ്റക്കുറച്ചിലിനെ തുടര്‍ന്നാണ് ഹൂഡയെ ബുധനാഴ്ച രാത്രിയോടെ ചണ്ഡിഗഢിലെ പിജെഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചണ്ഡിഗഢിലെ വസതിയില്‍വച്ച് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ രാത്രി പത്തു മണിയോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൂഡയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ആശങ്കപ്പെടാനൊന്നുമില്ലെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഹൂഡയെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം വൈകാതെ അറിയിക്കാമെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക