Image

മദ്യം വാങ്ങണമെങ്കില്‍ 21 വയസ് തികയണം

Published on 16 May, 2012
മദ്യം വാങ്ങണമെങ്കില്‍ 21 വയസ് തികയണം
തിരുവനന്തപുരം: ബാറുകളില്‍ നിന്നോ ബിവറജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്നോ ഇനി മുതല്‍ മദ്യം വാങ്ങണമെങ്കില്‍ 21 വയസ് പൂര്‍ത്തിയാവണം. 21 വയസില്‍ താഴെയുള്ളവര്‍ക്കു മദ്യം വിതരണം ചെയ്യാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അടുത്ത ദിവസമിറങ്ങും. നിലവില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്കു മദ്യം കൊടുക്കാന്‍ പാടില്ലെന്നാണു നിയമം. 21 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കു മദ്യം വില്‍പന നടത്തുന്നവരെ ശിക്ഷിക്കാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണു പുതിയ നിയമം വരുന്നതത്രേ. ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മദ്യം വാങ്ങുന്നതിനു നിരോധനം ബാധകമാണ്. സകൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രായപരിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക