Image

നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിന് തിരിച്ചടി കിട്ടും: വി.എസ്. ശിവകുമാര്‍

Published on 16 May, 2012
നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിന് തിരിച്ചടി കിട്ടും: വി.എസ്. ശിവകുമാര്‍
തിരുവനന്തപുരം. മാനുഷിക മുഖം നഷ്ടപ്പെട്ട സിപിഎമ്മിന് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. നെയ്യാറ്റിന്‍കരയില്‍ നടന്ന തിരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ ഒരു വിഭാഗം ഗുണ്ടാസംഘങ്ങളായി മാറിക്കഴിഞ്ഞു. മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കെതിരെ പ്രതികരിക്കാന്‍ ഭയമാണെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവന സാംസ്കാരിക ലോകം ഗൌരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക