Image

താരനബിഡമായ ത്രില്ലര്‍ എക്‌സ്പ്രസ്സ് ഷോ മെയ് 27-ന് ഡാലസ്സില്‍

പി.പി.ചെറിയാന്‍ Published on 17 May, 2012
താരനബിഡമായ ത്രില്ലര്‍ എക്‌സ്പ്രസ്സ് ഷോ മെയ് 27-ന് ഡാലസ്സില്‍
താരനിബിഡവും, വര്‍ണ്ണശബളവുമായി ത്രില്ലര്‍ എക്‌സ്പ്രസ് മെഗാഷോ(കോമഡി, സംഗീതം, ഡാന്‍സ്) 2012 മെയ് 27ന് 7.00 ന് ഡാലസിലുള്ള പ്ലാനോ മാരിയറ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച്(7121 Bishop road, Plano, TX-75024) അരങ്ങേറുന്നു. മലയാള സിനിമയയിലൂടെയും, ഏഷ്യാനെറ്റ് വോഡാഫോണ്‍ കോമഡി ഷോയിലൂടെയും പ്രശസ്തനായ ജഗദീഷ്, നൃത്തച്ചുവടുകളിലൂടെ കാണികളെ വിസ്മയിപ്പിക്കുന്നു. ലക്ഷ്മി ഗോപാലാസ്വാമി, പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍, മിത്രാ കുര്യന്‍ തുടങ്ങിയവരും, വോഡ ഫോണ്‍ കോമഡി താരങ്ങളും ഈ ഷോയില്‍ അണി നിരക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2012-ന്റെ (മെയ് 25-28) ഭാഗമായി, കേരളത്തിലെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഈ ഷോ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും, സാന്നിദ്ധ്യ സഹകരണങ്ങള്‍ കോണ്‍ഫറന്‍സ് ട്രഷറര്‍ തോമസ് ഏബ്രഹാം അഭ്യര്‍ത്ഥിച്ചു. പ്രവേശനം പാസ്സുമൂലം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഏലിയാസ്‌കുട്ടി പത്രോസ് 214-738-5236, വികാസ് നെടുമ്പള്ളില്‍-469-688-9979, അനില്‍ മാത്യൂ-972-849-3611, ഫിലിപ്പ് ശാമുവേല്‍ -214-906-1184.
താരനബിഡമായ ത്രില്ലര്‍ എക്‌സ്പ്രസ്സ് ഷോ മെയ് 27-ന് ഡാലസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക