Image

ക്യൂന്‍സ് മിഷനില്‍ സെന്റ് ജോണ്‍ നെവ്യുസ്യാനോസിന്റെ തിരുനാള്‍

സാബു തടിപ്പുഴ Published on 17 May, 2012
ക്യൂന്‍സ് മിഷനില്‍ സെന്റ് ജോണ്‍ നെവ്യുസ്യാനോസിന്റെ തിരുനാള്‍
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ക്‌നാനായ കാത്തോലിക്കാ മിഷനില്‍ സെന്റ് ജോണ്‍ നെവ്യൂസ്യാനോസിന്റെ തിരുനാള്‍ മെയ്മാസം 20-ാം തീയതി ക്യൂന്‍സിലെ ഫെയിത്ത് ചാപ്പലില്‍ ആഘോഷിക്കുന്നു. വിശുദ്ധനോടുള്ള ആദരസൂചകമായി കുമരകം ഇടവകാംഗങ്ങളാണ് തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. അന്നേ ദിവസം ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കുമരകം ഇടവകാംഗങ്ങളുടെ സംഗമം കൂടിയാണ്. കുമരകം നിവാസികള്‍ക്ക് ഒത്തുകൂടുവാനും പരസ്പരം കാണുവാനും ഈ തിരുനാളില്‍ അവസരമൊരുക്കുന്നതാണ്.

പരിപാടികള്‍ക്ക് കൈക്കാരന്മാരായ കുര്യാക്കോസ് മേക്കാട്ടില്‍, ജെയിംസ് തോട്ടം, റോയി കുടുമങ്കല്‍ എന്നിവര്‍ നേതൃത്വം വഹിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജോസ് തറയ്ക്കലുമായി ബന്ധപ്പെടുക. 1847-322-9503.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക