Image

ജയന്‍ നായരും ഗോപാലപിള്ളയും കെഎച്ച്എന്‍എ ജനറല്‍ കണ്‍വീനര്‍മാര്‍

എബി ആനന്ദ് Published on 17 May, 2012
ജയന്‍ നായരും ഗോപാലപിള്ളയും കെഎച്ച്എന്‍എ ജനറല്‍ കണ്‍വീനര്‍മാര്‍
ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ 7-ാമത് കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായി ഫ്‌ളോറിഡയില്‍ നിന്നുള്ള ജയന്‍ നായരേയും ഡാലസില്‍ നിന്നുള്ള ഗോപാലപിള്ളയെയും ഫ്‌ളോറിഡയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

40 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ജയന്‍ നായര്‍ , നിരവധി മലയാള സംഘടനകളില്‍ നിറസാന്നിധ്യമാണ്. ഫൊക്കാന, കേരള സമാജം, ഓഫ് സൗത്ത് ഫ്‌ളോറിഡ, നവകേരള ആര്‍ട്‌സ് ക്ലബ്, ഐ. ആര്‍.സി.സി, ഐപിസിഎഫ് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. 1992 ല്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ, ഔട്ട്‌സ്‌റ്‌റാന്‍ഡിംഗ് മലയാളി അവാര്‍ഡ് നല്‍കി ആദരിച്ചു.

അമേരിക്കയിലെ ഡാലസ്സില്‍ സ്ഥിരതാമസമാക്കിയ ഗോപാല പിള്ള, കെഎച്ച്എന്‍എയുടെ സ്ഥാപക അംഗവും, ആദ്യ കെഎച്ച്എന്‍എ കണ്‍വെന്‍ഷന്റെ കോ-കണ്‍വീനറും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഹിന്ദൂസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നോര്‍ത്ത് ടെക്‌സസിലെ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്, ഇന്‍ഡ്യന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ സ്ഥാപക പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

കെഎച്ച്എന്‍എയുടെ ഫ്‌ളോറിഡ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ ഇവരുടെ പ്രവര്‍ത്തന പരിചയം ഒരു മുതല്‍ കൂട്ടാകുമെന്ന് പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേല്‍, തുടര്‍ന്നു നടത്തിയ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. കെ.എച്ച്.എന്‍.എ ജനറല്‍ സെക്രട്ടറി, സുരേഷ് നായര്‍, ട്രഷറര്‍ വിനോദ് കുമാര്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ പിള്ള, സെക്രട്ടറി ഗണേഷ് നായര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു ആശംസകള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി ആനന്ദ്, ഫ്‌ളോറിഡ.
ജയന്‍ നായരും ഗോപാലപിള്ളയും കെഎച്ച്എന്‍എ ജനറല്‍ കണ്‍വീനര്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക