Image

ഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായി

പി.പി.ചെറിയാന്‍ Published on 17 May, 2012
ഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായി
ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാലസ്): ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലക്‌സിലെ വളര്‍ന്നു വരുന്ന കലാപ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും പൊതുജനമധ്യത്തില്‍ ഇവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരാറുള്ള 'കേരള നൈറ്റ് മേയ് 12 ശനിയാഴ്ച വൈകിട്ട് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് മലങ്കര ചര്‍ച്ച് ഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടന്നു.

നൂറില്‍പരം കലാപ്രതിഭകള്‍ അണിനിരന്ന കേരള നൈറ്റിന് വൈകിട്ട്
6 മണിക്ക് തിരശ്ശീല ഉയര്‍ന്നു.

സിസില്‍ ചാണ്ടി അമേരിക്കന്‍ ദേശീയഗാനവും ടിഫിനി, സിനി, ബെന്‍സി, സെല്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. തുടര്‍ന്ന് കേരള അസോസിയേഷന്‍ പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് സ്വാഗതം ആശംസിച്ചു.

സ്റ്റേജില്‍ നിറഞ്ഞാടിയ നിഷാ നിഷ ഐവാന്റെ ശാസ്ത്രീയ നൃത്തത്തോടെ നാല്‍പ്പതില്‍ പരം കലാപരിപാടികളുടെ മാലപടക്കത്തിന് തിരികൊളുത്തി. തുടര്‍ന്ന് പ്രൊഫഷണല്‍ കലാകാരന്മാരെപ്പോലും വെല്ലുന്ന പ്രകടനങ്ങള്‍ക്കും സദസ്യര്‍ സാക്ഷ്യം വഹിച്ചു.

മുന്‍ ചലച്ചിത്രനടി സുചിത്രാമുരളിയുടെ നാട്യഗ്രഹ അക്കാദമി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍ കാണികള്‍ക്ക് കണ്ണിനും, കാതിനും കുളിര്‍മ്മ പകരുന്നതായിരുന്നു.

ടോം പുനം, സെല്‍വിന്‍ സ്റ്റാന്‍ലി, സാന്ദ്ര ജിനു, അഭിനവ് വിജു, ആന്‍മേരി ജയന്‍, സാന്ദ്ര സാറ സഖറിയ, ടിഫിനി ആന്റണി, റോഷ്‌നി തോമസ്, സൗമ്യ സനല്‍, നാന്‍സി വര്‍ഗീസ്, പ്രസൂല്‍ വര്‍ഗീസ്, സാബു തോമസ്, ലിസ പൂനം, ഷാജി ജോണ്‍
എന്നിവരുടെ അധരങ്ങളില്‍ നിന്നും സ്ഫുടതയോടെ ഒഴുകിയെത്തിയ ഗാനശകലങ്ങള്‍ സദസ്യരെ സംഗീതത്തിന്റെ മാസ്മര ലഹരിയിലാഴ്ത്തി. പ്രവാസി മലയാളികളുടെ രണ്ടാം തലമുറയില്‍ നിന്നും മലയാള ഭാഷ തികച്ചും അന്യമായിട്ടില്ല എന്ന് വിളിച്ചോതുന്ന പ്രകടനമാണ് യുവഗായകര്‍ കാഴ്ചവെച്ചത്.

സാന്ദ്ര ജിനു, മേഘ്‌ന സുരേഷ് ടീമിന്റെ സിനിമാറ്റിക്ക് ഡാന്‍സ്, നാന്‍സി വര്‍ഗ്ഗീസ്, വിസ്മയ ജോസഫ് ടീമിന്റെ സോളൊ ഡാന്‍സ്, ഷൈനി ഫിലിപ്പിന്റെ റിഥം ഓഫ് ഡാളസ്, ടിനിബോസ്, കിരണ്‍ കുമാര്‍ എന്നിവരുടെ ഇന്‍ഫ്യൂസ്ഡ് ഫെര്‍ഫോമിങ്ങ് ആര്‍ട്ട്‌സ് അഡല്‍ട്ട് ഗ്രൂപ്പ്, ഹര്‍ഷ ഹരിദാസ്, ഉമഹരിദാസ്, ആതിര സുരേഷ്, പ്രണവ് സുധീര്‍ ടീം, കേരണ്‍, നിക്കോള്‍ , മനുശ്രീ, റുബിനി ടീം, കൃപ, ജ്വല്‍, സാജന്‍, റേപ്പന്‍, ബ്ലസി ടീം, ടാന്യ ആന്റ് ഗ്രൂപ്പ് എന്നീ ടീമുകള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ് ഒന്നിനോടൊന്ന് കിടപിടിക്കുന്നതായിരുന്നു. ജെഫ്രി അലക്‌സാണ്ടര്‍, നാനെറ്റ് സ്റ്റെഫിനി എന്നിവരുടെ ഹിപ്‌ഹോപ് ഡാന്‍സ് കാണികള്‍ക്ക് നൂതന ദൃശ്യാനുഭവമായിരുന്നു.

നാലു മണിക്കൂര്‍ നീണ്ടുനിന്ന കലാപ്രകടനങങള്‍ കണ്ടു പുറത്തിറങ്ങിയ സദസ്യരില്‍ പ്രവാസി മലയാളികളിലെ വളര്‍ന്നു വരുന്ന കലാപ്രതിഭകളുടെ പ്രകടനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ മതിവരുവോളം ആസ്വദിച്ചതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമായിരുന്നു. കേരള അസ്സേസിയേഷന്‍ ആര്‍ട്‌സ് ഡയറക്ടറും അറിയപ്പെടുന്ന ഗായകനുമായ ജോയ് ആന്റണിയുടെ നേതൃത്വത്തില്‍ ഹരിദാസ് തങ്കപ്പന്‍, സ്റ്റാന്‍ലി ജോര്‍ജ്ജ് എന്നിവര്‍ ചിട്ടയായി കലാപാരിപാടികള്‍ കോര്‍ത്തിണക്കിയതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. സിനി കൊടുവത്ത്, ബെന്‍ ബോബന്‍ എന്നിവര്‍ എം.സി മാരായിരുന്നു. ഈ കേരള നൈറ്റ് അവിസ്മരണീയമാക്കുന്നതിനും, വിജയിപ്പിക്കുന്നതിനും സഹകരിച്ച കലാപ്രതിഭകള്‍ക്കും, മലയാളി സുഹൃത്തുക്കള്‍ക്കും, മെംബര്‍മാര്‍ക്കും സെക്രട്ടറി ബാബു സി. മാത്യൂ നന്ദി പറഞ്ഞു.

വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍
ഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായിഡാലസില്‍ സംഘടിപ്പിച്ച "കേരളനൈറ്റ്" അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക