Image

വടകരയില്‍ രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി

Published on 17 May, 2012
വടകരയില്‍ രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി
വടകര: അക്രമത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഉപവാസം വടകരയില്‍ തുടങ്ങി. രാത്രി എട്ടുവരെയാണ് ഉപവാസം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപവാസം ഉദ്ഘാടനം ചെയ്തു. സമാധാനമാഗ്രഹിക്കുന്ന കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നതാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ ശക്തിമാനാണ് കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ എന്ന് പിണറായി വിജയന്‍ മനസ്സിലാക്കി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.പി.അനില്‍ കുമാര്‍, എഴുത്തുകാരി കെ.പി.സുധീര, എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക