Image

അരിസോണയില്‍ ടാലന്റ് ഹണ്ട് 2012

മനു നായര്‍ Published on 17 May, 2012
അരിസോണയില്‍ ടാലന്റ് ഹണ്ട് 2012
ഫീനിക്‌സ് : അരിസോണയില്‍ ഭാരത് മീഡിയ ക്രിയേഷനും എം.സി.എന്‍ ടെലിവിഷനും സംയുക്തമായി ടാലന്റ് ഹണ്ട് 2012 എന്ന പേരില്‍ മെഗാ ഡാന്‍സ് ഷോ സംഘടിപ്പിക്കുന്നു. കുട്ടികളില്‍ വ്യത്യസ്ത കഴിവുകള്‍ പരിപോഷിപ്പിക്കുകയും അവ ഗ്രൂപ്പാടിസ്ഥാനത്തില്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്ന പരിപാടിയുടെ പ്രാഥമിക മത്സരങ്ങള്‍ ജൂലൈ 21, 28 തീയതികളിലായി സ്‌കോട്ട്‌ഡെയിലിനെ മൗണ്ടന്‍വ്യൂ കമ്മ്യൂണി ഓഡിറ്റോറിയത്തില്‍ നടക്കും. മെഗാ ഫൈനല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 11 ന് നടക്കും. ഈ അവസരത്തില്‍ മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കുന്നത് മലയാള സിനിമയിലെ പ്രശസ്ത താരങ്ങളാണ്.

വളര്‍ന്നു വരുന്ന കുരുന്നു പ്രതിഭകള്‍ക്ക് അവരുടെ കഴിവുണര്‍ത്താനും, അത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാനും അവസരം ഒരുക്കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം. ക്ലാസിക്കാല്‍, സെമി-ക്ലാസിക്കല്‍, സിനിമാറ്റിക് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് bmcusa@hotmail.com എന്ന ഇമെയില്‍ വിലാസത്തിലോ റജി മാത്യൂ-602-326-1777, ദിലീപ് പിള്ള-480-516-7964, ഫ്രാന്‍സിസ് മാത്യൂ- 480-225-1998, സാബു മാളിയേക്കല്‍- 480-768-7383, ബാബു തിരുവല്ല- 623-455-1553, പ്രകാശ് മുണ്ടക്കല്‍ -480-686-9058 എന്നിവരുമായോ ബന്ധപ്പെടുക.
അരിസോണയില്‍ ടാലന്റ് ഹണ്ട് 2012
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക