Image

ആപ്പിള്‍ ടിവി നിര്‍മ്മാണത്തിനു ഫോക്സ്കോണ്‍

Published on 17 May, 2012
ആപ്പിള്‍ ടിവി നിര്‍മ്മാണത്തിനു ഫോക്സ്കോണ്‍

ആപ്പിള്‍ ടിവി നിര്‍മ്മാണത്തിനു വേണ്ടി തങ്ങള്‍ തയ്യറെടുത്തു കൊണ്ടിരിക്കുകയാണെന്ന് വളരെക്കാലം ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വിതരണക്കാരായിരുന്ന ഫോക്സ്കോണ്‍ തലവന്റെ വെളിപ്പെടുത്തല്‍. ഫോക്സ്കോണ്‍ സി.ഇ.ഒ ടെറി ഗൗ കഴിഞ്ഞ വെള്ളിയാഴ്ച 'ചൈന ഡെയ്ലി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആപ്പിള്‍ ടിവി (iTV) യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കമ്പനി ബന്ധപ്പെടുമെന്ന് തങ്ങളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് ഫോക്സ്കോണ്‍ പ്രസ്താവനയില്‍ പറയുന്നത്. ഏതായിലും ഇതോടെ ചെറിയ ഇടവേളയ്ക്കു ശേഷം ആപ്പിള്‍ ടിവിയെക്കുറിച്ച് വീണ്ടും കിംവദന്തികള്‍ ടെക്ക് ലോകത്ത് സജീവമായിരിക്കുകയാണ്.

അനായാസേനെ ഉപയോഗിക്കാന്‍ കഴിയുന്ന അതുല്യമായ ഒരു ടെലിവിഷന്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ഒരിക്കല്‍ തന്റെ ജീവചരിത്രകാരനായിരുന്ന വാള്‍ട്ടര്‍ ഇസാക്സണോട് പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക