Image

ഷാരൂഖ് ഖാന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക്

Published on 17 May, 2012
ഷാരൂഖ് ഖാന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക്

മുംബൈ: ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (എം.സി.എ) വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എം.സി.എയുടെ സുരക്ഷാ ജീവനക്കാരുമായും ഉദ്യോഗസ്ഥരുമായും കലഹമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി.

ഇന്നലെ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനു ശേഷം നൈറ്റ്റൈഡേഴ്സിന്‍റെ വിജയം ആഘോഷിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങാന്‍ ശ്രമിച്ച ഷാരൂഖിനെ മദ്യപിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്യൂരിറ്റിക്കാര്‍ തടയുകയായിരുന്നു. ഷാരൂഖ് മദ്യപിച്ചതിനാല്‍ ഗ്രൗണ്ടിലിറങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.

'ഷാരൂഖ് നന്നായി മദ്യപിച്ചിരുന്നു. സെക്യൂരിറ്റിക്കാര്‍ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ അവരെ തള്ളുകയും വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക