Image

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച് കെ.പി സുധീര ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അംഗത്വം രാജിവച്ചു

Published on 17 May, 2012
ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച്  കെ.പി സുധീര ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അംഗത്വം രാജിവച്ചു
വടകര: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും എഴുത്തുകാരിയായ കെ.പി സുധീര രാജിവച്ചു. രാവിലെ വടകരയില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ വേദിയില്‍ എത്തിയാണ് സുധീര ഇക്കാര്യം പ്രഖ്യാപിച്ചത്. സൗത്ത് ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാരിയാണ് സുധീര.

ചന്ദ്രശേഖരന്‍ വധത്തില്‍ സാസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതിനെതിരെ എഴുത്തുകാരനായ സക്കറിയ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പ്രതികരിക്കാന്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും ഭയവും മടിയാണെന്ന് സക്കറിയ ആരോപിച്ചിരുന്നു. ടി.പി വധത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുധീരയുടെ രാജി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക