Image

തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Published on 17 May, 2012
തിരുവനന്തപുരത്ത്  എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം.

തകരാര്‍ പരിഹരിച്ചെങ്കിലും പൈലറ്റിന്റെ ജോലിസമയം അവസാനിച്ചെന്നു പറഞ്ഞ് യാത്ര പുനരാരംഭിച്ചിട്ടില്ല. സംഭവത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു, ഒന്നരമണിക്കൂറിനുശേഷം വിമാനം വീണ്ടും പുറപ്പെടുമെന്നാണ് അറിയിപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക