Image

അനധികൃത ഖനന കേസ്‌: യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25-ന്‌ പരിഗണിക്കും

Published on 17 May, 2012
അനധികൃത ഖനന കേസ്‌: യെദിയൂരപ്പയുടെ മുന്‍കൂര്‍  ജാമ്യാപേക്ഷ 25-ന്‌ പരിഗണിക്കും
ബംഗളൂര്‍: അനധികൃത ഖനന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ്‌ 25-ന്‌ പരിഗണിക്കും. കേസില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തതിന്‌ തൊട്ടുപിന്നാലെ യെദിയൂരപ്പയുടെയും മക്കളുടെയും മരുമക്കളുടെയും വസതികളിലും ഓഫിസുകളിലും ബുധനാഴ്‌ച സി.ബി.ഐ റെയ്‌ഡ്‌ നടത്തിയിരുന്നു . തുടര്‍ന്നാണ്‌ അറസ്റ്റ്‌ ഒഴിവാക്കാന്‍ യെദിയൂരപ്പയും മക്കളും സി.ബി.ഐ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌. ബാംഗളൂരിലെ സി.ബി.ഐ കോടതിയിലാണ്‌ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക