Image

സമരം: അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ ആരംഭിച്ചതായി എയര്‍ ഇന്ത്യ

Published on 17 May, 2012
സമരം: അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ ആരംഭിച്ചതായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വേതന വര്‍ധനവ്‌ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്ന പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന മേഖലകളില്‍ സര്‍വീസ്‌ പുനരാരംഭിച്ചതായി എയര്‍ ഇന്ത്യ മാനേജ്‌മെന്റ്‌ അറിയിച്ചു. പാരിസ്‌, ന്യുയോര്‍ക്‌, ഫ്രാങ്ക്‌ഫര്‍ട്ട്‌, ഷികാഗോ, ഷാങ്‌ഹായ്‌ എന്നിവിടങ്ങളിലേക്ക്‌ ഇന്നലെ സര്‍വീസ്‌ നടത്തിയതായി മാനേജ്‌മെന്റ്‌ അധികൃതര്‍ വെളിപ്പെടുത്തി.

എന്നാല്‍ ഗള്‍ഫ്‌ ഉള്‍പ്പടെയുള്ള മറ്റ്‌ മേഖലകളിക്ക്‌ സര്‍വീസ്‌ എന്നു പുനരാരംഭിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടില്ല. പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന്‌ ഒമ്പത്‌ ദിവസമായി എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ താറുമാറായ നിലയിലാണ്‌. സമരം പിന്‍വലിക്കാതെ ചര്‍ച്ച സാധ്യമല്ലെന്ന നിലപാടിലാണ്‌ സര്‍ക്കാര്‍.

അതിനിടെ എയര്‍ ഇന്ത്യയില്‍ ഒരു വിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ പരാമര്‍ശത്തിനെതിരേ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ്‌സ്‌ ഗില്‍ഡ്‌ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ചും തള്ളി. സിംഗിള്‍ ബെഞ്ച്‌ വിധി ശരിവെച്ചുകൊണ്‌ടാണ്‌ ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക