Image

ന്യൂയോര്‍ക്കില്‍ ക്രിസ്‌തീയ സംഗീത കച്ചേരി നടത്തപ്പെട്ടു

കോരസണ്‍ വര്‍ഗീസ്‌ Published on 17 May, 2012
ന്യൂയോര്‍ക്കില്‍ ക്രിസ്‌തീയ സംഗീത കച്ചേരി നടത്തപ്പെട്ടു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ഗ്ലെന്‍ഓക്‌സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ക്രിസ്‌തീയ സംഗീത കച്ചേരി നടത്തപ്പെട്ടു. പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും, ഓര്‍ത്തഡോക്‌സ്‌ വൈദീക സെമിനാരി പ്രൊഫസറുമായ റവ.ഫാ.ഡോ. എം.പി ജോര്‍ജ്‌ അവതരിപ്പിച്ച ശാസ്‌ത്രീയ കച്ചേരിക്ക്‌, പ്രസിദ്ധ സംഗീജ്ഞരായ ജോജോ വയലിനും, അജിത്തും അകമ്പടി ചേര്‍ന്നു. മൂന്നു മണിക്കൂറിലേറെ തെന്നിന്ത്യന്‍ ശാസ്‌ത്രീയ സംഗീതവും സൂഫി സംഗീതശാഖയായ കാവാലിയിലും, ഹിന്ദുസ്ഥാനി സംഗീതത്തിലും മാസ്‌മര ലോകം സൃഷ്‌ടിച്ച സംഗീതവേദി പുതിയൊരു അനുഭവമായി.

അടിപൊളി സംഗീതങ്ങളും താരതിളക്കവുമുള്ള കോമഡി ഷോകളില്‍ നിന്നും വ്യത്യസ്‌തമായി ശുദ്ധ സംഗീതത്തിന്റെ മാസ്‌മരികത അനുഭവച്ചറിയാനുളള സായാഹ്നമായി കച്ചേരി മാറ്റപ്പെട്ടു. ശാസ്‌ത്രീയ സംഗീത അധ്യാപകനായ റവ.ഫാ. എം.പി. ജോര്‍ജ്‌ താളക്രമങ്ങളും രാഗഭാവങ്ങളും വിശദീകരിക്കുകയും സദസിനൊപ്പം കാണികളും ചേര്‍ന്ന്‌ താളപിടിച്ചപ്പോള്‍ ശാസ്‌ത്രീയ സംഗീതത്തിന്‌ മതവും ഭാഷയും അതിര്‍വരുമ്പുകളാകില്ല എന്ന്‌ തെളിയിക്കപ്പെട്ടു.

റവ.ഫാ. എം.പി ജോര്‍ജിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നടത്തപ്പെടുന്ന `ശ്രുതി'സംഗീത സ്‌കൂളും, `സുമോറ' ക്വയറും അന്തര്‍ദ്ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ന്യൂയോര്‍ക്ക്‌ ആണ്‌ കച്ചേരി സംഘടിപ്പിച്ചത്‌. റവ.ഫാ. ജോണ്‍ തോമസ്‌, മാത്യു ജോണ്‍, ഫിലിപ്പോസ്‌ സാമുവേല്‍, മോന്‍സി മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ന്യൂയോര്‍ക്കില്‍ ക്രിസ്‌തീയ സംഗീത കച്ചേരി നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക