Image

ചന്ദ്രശേഖരന്‍ വധം: ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍

Published on 17 May, 2012
ചന്ദ്രശേഖരന്‍ വധം: ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍
കോഴിക്കോട്‌: റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ വധിച്ചതുമായി ബന്ധപ്പെട്ട്‌ ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍. സി.പി.എം. മീത്തല കുന്നോത്ത്‌ പറമ്പ്‌ ബ്രാഞ്ച്‌ സെക്രട്ടറി മനോജ്‌, കതിരൂര്‍ സ്വദേശി സനോജ്‌, കൊച്ചക്കാലന്‍ സുമേഷ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ക്വട്ടേഷന്‍ സംഘത്തിന്‌ അഡ്വാന്‍സ്‌ നല്‍കിയതും കൊടി സുനിയെ സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‌ പരിചയപ്പെടുത്തിക്കൊടുത്തതും മനോജാണെന്ന്‌ പോലീസ്‌ പറഞ്ഞു. കണ്ണൂരില്‍ വച്ചാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ പോലീസ്‌ അറിയിച്ചു.

അതിനിടെ നേരത്തെ അറസ്റ്റിലായ കെ.സി.രാമചന്ദ്രനെയും മറ്റ്‌ മൂന്ന്‌ പ്രതികളെയും കുന്ദമംഗലം ജുഡിഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക