Image

കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു പിന്നാലെ വി.വി ദക്ഷിണാമൂര്‍ത്തി ഗള്‍ഫിലേക്കു പുറപ്പെട്ടു

Published on 17 May, 2012
കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു പിന്നാലെ വി.വി ദക്ഷിണാമൂര്‍ത്തി ഗള്‍ഫിലേക്കു പുറപ്പെട്ടു
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം പ്രതിരോധത്തിലായിരിക്കെ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയ്ക്കു പുറമെ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടി വിദേശയാത്രയ്ക്ക് പുറപ്പെട്ടു. ജില്ലയിലെ മുതിര്‍ന്ന നേതാവും ദേശാഭിമാനി പത്രാധിപരുമായ വിവി ദക്ഷിണാമൂര്‍ത്തിയാണ് ഗള്‍ഫ് സന്ദര്‍ശനത്തിനായി ഇന്നലെ പുറപ്പെട്ടത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി 24നാണ് അദ്ദേഹം മടങ്ങുക. ദക്ഷിണാ മൂര്‍ത്തിയുടെ യാത്ര മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ മറുനാട്ടിലെ പാര്‍ട്ടി ഘടകങ്ങളിലും പാര്‍ട്ടിഅനുഭാവികളുടെ പ്രവാസി കൂട്ടായ്മകളിലും ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട നിലപാടുകള്‍  വിശദീകരിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിടുന്നതിനിടെ ജില്ലാ സെക്രട്ടറി ടി.പി രാമകഹ്നൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചതും വിവാദത്തിന് ഇടയാക്കിയിരുന്നു.ചൈന സന്ദര്‍ശനത്തിനായി പുറപ്പെട്ട രാമകൃഷ്ണന്‍ 22നാണ് തിരിച്ചെത്തുക. പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല എം ഭാസ്‌കരനായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക