Image

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങി: അംഗോള അംബാസഡറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി

Published on 17 May, 2012
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങി: അംഗോള അംബാസഡറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി
ന്യൂഡല്‍ഹി: 1200 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയ സംഭവത്തില്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയുടെ അംബാസഡറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യയിലെ അംഗോള അംബാസഡര്‍ മാനുവല്‍ എഡ്വാര്‍ഡോ ഡോസ് സാന്റോസ് സില്‍വയെ ആണ് വിളിച്ചുവരുത്തിയത്. 

ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ അംഗോളയിലെ ശാഖയില്‍ ജോലി ചെയ്യുന്ന 1200 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ശമ്പളം മുടങ്ങിയത്. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്‍ദേശപ്രകാരമാണ് സില്‍വയെ വിളിച്ചുവരുത്തിയത്. പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് അദ്ദേഹത്തെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക