Image

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡനം തടയാനുള്ള നിയമം ഭേദഗതി ചെയ്യാന്‍ ആലോചന

Published on 17 May, 2012
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡനം തടയാനുള്ള നിയമം ഭേദഗതി ചെയ്യാന്‍ ആലോചന
ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡനം തടയാനുള്ള നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കേന്ദ്രമന്ത്രി മുകുള്‍ വാസ്‌നിക് ആണ് ഇക്കാര്യം അറിയിച്ചത്. 2010 അവസാനമുള്ള കണക്കനുസരിച്ച് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ നിലവിലുണ്‌ടെന്നും ഈ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. 

ഏറ്റവുമധികം കേസുകള്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. 19, 939 കേസുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചുകഴിഞ്ഞാല്‍ അടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക