Image

അലഹബാദില്‍ വന്‍ സെക്‌സ് റാക്കറ്റ് പോലീസിന്റെ വലയിലായി: 19 പെണ്‍കുട്ടികള്‍ പിടിയില്‍

Published on 17 May, 2012
അലഹബാദില്‍ വന്‍ സെക്‌സ് റാക്കറ്റ് പോലീസിന്റെ വലയിലായി: 19 പെണ്‍കുട്ടികള്‍ പിടിയില്‍
അലഹബാദ്: അലഹബാദില്‍ വന്‍ സെക്‌സ് റാക്കറ്റ് പോലീസിന്റെ വലയിലായി. ഒരു എന്‍ജിഒ സംഘം നല്‍കിയ രഹസ്യവിവരമനുസരിച്ച് നഗരത്തിലെ മീര്‍ഗഞ്ച് പ്രദേശത്തെ ഒരു വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. പിടിയിലായ 19 പെണ്‍കുട്ടികളില്‍ 15 പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളായ പശ്ചിമബംഗാളില്‍ നിന്നും അസമില്‍ നിന്നും അയല്‍രാജ്യമായ നേപ്പാളില്‍ നിന്നുമുള്ളവരാണ് പിടിയിലായ പെണ്‍കുട്ടികള്‍. സംഘത്തിലെ ഇടനിലക്കാരനും പോലീസിന്റെ വലയിലായിട്ടുണ്ട്. ഇയാളുടെ സഹായികളെ പോലീസ് തേടിക്കൊണ്ടിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക