Image

അജ്മീര്‍ ദര്‍ഗയ്ക്ക് സര്‍ദാരിയുടെ സംഭാവന പ്രസ്താവനയില്‍ ഒതുങ്ങി?

Published on 17 May, 2012
അജ്മീര്‍ ദര്‍ഗയ്ക്ക് സര്‍ദാരിയുടെ സംഭാവന പ്രസ്താവനയില്‍ ഒതുങ്ങി?
ജയ്പൂര്‍: അജ്മീര്‍ ദര്‍ഗയ്ക്ക് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വാഗ്ദാനം ചെയ്ത സംഭാവന പ്രസ്താവനയില്‍ ഒതുങ്ങിയ നിലയില്‍. കഴിഞ്ഞ മാസം എട്ടിന് ദര്‍ഗ സന്ദര്‍ശിക്കവേയാണ് സര്‍ദാരി ഒരു മില്യന്‍ ഡോളര്‍  സംഭാവനയായി വാഗ്ദാനം ചെയ്തത്. തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ദര്‍ഗ കമ്മറ്റിയുടെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

സര്‍ദാരിയുടെ സംഭാവനാ വാഗ്ദാനം പാക്കിസ്ഥാനില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. സംഭാവന തുക സര്‍ക്കാരില്‍ നിന്ന് നല്‍കുമോ അതോ പ്രസിഡന്റിന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് നല്‍കുമോയെന്നായിരുന്നു ചര്‍ച്ച. പണം പാക്കിസ്ഥാനിലെ പാവങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നും ഇന്റര്‍നെറ്റുകളിലൂടെ നടന്ന ചര്‍ച്ചകളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. 

ഒരു രാഷ്ട്രത്തലവന്‍ ദര്‍ഗയ്ക്ക് വാഗ്ദാനം ചെയ്ത ഏറ്റവും വലിയ സംഭാവന തുകയായിരുന്നു ഇത്. മകനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമൊത്തായിരുന്നു സര്‍ദാരി ദര്‍ഗ സന്ദര്‍ശിച്ചത്. ഇന്ത്യാ-പാക് ബന്ധത്തിലും സന്ദര്‍ശനം വഴിത്തിരിവായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സര്‍ദാരിക്കും സംഘത്തിനും ഡല്‍ഹിയില്‍ വിരുന്നും നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക