Image

58 കോടി രൂപ നികുതി ആവശ്യപ്പെട്ട് രാംദേവിന്റെ ട്രസ്റ്റുകള്‍ക്ക്ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Published on 17 May, 2012
58 കോടി രൂപ നികുതി ആവശ്യപ്പെട്ട് രാംദേവിന്റെ ട്രസ്റ്റുകള്‍ക്ക്ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: 58 കോടി രൂപ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് യോഗഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ആയൂര്‍വേദ മരുന്നുകള്‍ വില്‍പന നടത്തിയതിന്റെ പേരിലാണ് നികുതി ചുമത്തിയിരിക്കുന്നത്. 

രാംദേവിന്റെ ഉടമസ്ഥതയില്‍ ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഥഞ്ജലി യോഗപീഠ് ട്രസ്റ്റ്, ദിവ്യ യോഗമന്ദിര്‍ ട്രസ്റ്റ്, ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് എന്നിവയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2009-10 വര്‍ഷത്തെ നികുതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാലയളവില്‍ ട്രസ്റ്റിന് 120 കോടി രൂപയുടെ വരുമാനമുണ്ടായതായി ആദായനികുതി വകുപ്പ് കണ്‌ടെത്തിയിട്ടുണ്ട്. ജീവകാരുണ്യ സംഘമെന്ന പേരില്‍ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റുകളെ ഏതാനും വര്‍ഷമായി നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം എടുത്തുകളഞ്ഞതോടെയാണ് ആദായനികുതി വകുപ്പ് നികുതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. 

രാംദേവുമായി ബന്ധപ്പെട്ട ബിസിനസ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പ്രത്യേക ഓഡിറ്റ് നടത്തുകയായിരുന്നു. ഇവിടെ നിന്നും പുറത്തിറക്കുന്ന ഉല്‍പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ളതാണെന്നും ആദായനികുതി വകുപ്പ് കണ്‌ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക