Image

ന്യൂയോര്‍ക്കില്‍ ശ്രീ വിവേകാനന്ദ ജന്മദിന പ്രസംഗമത്സരം മെയ്‌ 19-ന്‌

ബി. അരവിന്ദാക്ഷന്‍ Published on 17 May, 2012
ന്യൂയോര്‍ക്കില്‍ ശ്രീ വിവേകാനന്ദ ജന്മദിന പ്രസംഗമത്സരം മെയ്‌ 19-ന്‌
ന്യൂയോര്‍ക്ക്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ശ്രീ വിവേകാനന്ദ സ്വാമികളുടെ നൂറ്റിയമ്പതാം ജന്മദിന അനുസ്‌മരണ പ്രസംഗം മത്സരം നടത്തുന്നു.

ഗ്രേഡ്‌ ഒന്നു മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക്‌ മത്സരിക്കാം. ക്യൂന്‍സ്‌ വില്ലിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളിലാണ്‌ മത്സരം നടത്തുക. വിജയികള്‍ക്ക്‌ സമ്മാനവും, മെയ്‌ 27-ന്‌ ഞായറാഴ്‌ച നടത്തുന്ന പ്രാദേശിക ഹൈന്ദവ കണ്‍വെന്‍ഷനില്‍ വീണ്ടും പ്രസംഗം അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ബാലകൃഷ്‌ണന്‍ നായര്‍ (1 718 217 0488), ഇമെയില്‍: bn3916@gmail.com
ന്യൂയോര്‍ക്കില്‍ ശ്രീ വിവേകാനന്ദ ജന്മദിന പ്രസംഗമത്സരം മെയ്‌ 19-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക