Image

ഡി.എം.എ യുവജനോത്സവം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 17 May, 2012
ഡി.എം.എ യുവജനോത്സവം വര്‍ണ്ണാഭമായി
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജനോത്സവം വമ്പിച്ച ജനപങ്കാളിത്തംകൊണ്ടും സാംസ്‌കാരിക സമന്വയംകൊണ്ടും ശ്രദ്ധേയമായി. മലയാളിയുടെ സാംസ്‌കാരിക സത്വം വെളിപ്പെടുത്തുന്ന മലയാള മത്സരവേദിയിലും ആംഗലേയ കലാ സാഹിത്യ രംഗത്തേക്ക്‌ ചുവടുവെയ്‌ക്കുന്ന ഇംഗ്ലീഷ്‌ മത്സരവേദിയിലുമായി ഇരുനൂറില്‍പ്പരം പ്രതിഭകള്‍ വിവിധയിനങ്ങളില്‍ മാറ്റുരച്ചു.

സൗത്ത്‌ ഫീല്‍ഡ്‌ ലുത്തീനിയന്‍ പള്ളിയങ്കണത്തില്‍ വിഷു ദിവസം രാവിലെ 9 മണിക്ക്‌ ആരംഭിച്ച യുവജനോത്സവം പ്രസിഡന്റ്‌ സുദര്‍ശന കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. വ്യത്യസ്‌ത വിഭാഗങ്ങളില്‍ നിന്നായി ശബരി സുരേന്ദ്രന്‍, നവ്യാ പൈങ്കോള്‍, മാളവിക ഗിരീഷ്‌ എന്നിവര്‍ കലാപ്രതിഭാ പുരസ്‌കാരങ്ങള്‍ നേടി.

വൈകുന്നേരം നടന്ന കലാപരിപാടികളില്‍ യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവ്യാനുഭവം പകര്‍ന്നു നല്‌കിയ ദൃശ്യാവിഷ്‌കാരവും, വിഷുക്കൈനീട്ടത്തിന്റെ സമൃദ്ധമായ ഗൃഹാതുരത്വം ഉണര്‍ത്തിയ വിഷുദിന പരിപാടികളും ഉണ്ടായിരുന്നു. യുവജനോത്സവത്സവത്തിന്‌ സെക്രട്ടറി ആകാശ്‌ ഏബ്രഹാം, മറ്റ്‌ ഭാരവാഹികളായ മോഹന്‍ പനങ്കാവില്‍, മനോജ്‌ ജെയ്‌ജി, ജോസ്‌ ബോണ്‍ ഡേവിഡ്‌, ശ്രീകുമാര്‍ കമ്പത്ത്‌ എന്നിവരും കലാപരിപാടികള്‍ക്ക്‌ രാജേഷ്‌ നായര്‍, ജയ്‌കുമാര്‍ രവീന്ദ്രന്‍ എന്നിവരും നേതൃത്വം നല്‍കി. സുരേന്ദ്രന്‍ നായര്‍ (248 525 2351) അറിയിച്ചതാണിത്‌.
ഡി.എം.എ യുവജനോത്സവം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക