Image

നഴ്‌സിംഗ്‌ സമരം: പ്രധാനമന്ത്രി ഇടപെടണമെന്നു എംപിമാര്‍

Published on 17 May, 2012
നഴ്‌സിംഗ്‌ സമരം: പ്രധാനമന്ത്രി ഇടപെടണമെന്നു എംപിമാര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തിന്‌ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നഴ്‌സിംഗ്‌ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ ഇടപെടണമെന്നു കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു.

ആന്റോ ആന്റണി, പി. കരുണാകരന്‍, കൊടിക്കുന്നില്‍ സുരേഷ്‌, പി.സി. ചാക്കോ, പി.ടി. തോമസ്‌, എം.ബി. രാജേഷ്‌, എന്നിവരാണ്‌ പ്രധാനമന്ത്രിയോട്‌ ഇക്കാര്യത്തില്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടത്‌.

സേവന, വേതന വ്യവസ്‌ഥകള്‍ ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണം. നഴ്‌സുമാര്‍ക്കു കുറഞ്ഞ വേതനമാണു ലഭിക്കുന്നത്‌. സര്‍വീസിന്റെ അടിസ്‌ഥാനത്തില്‍ ലഭിക്കേണ്ട ഇന്‍ക്രിമെന്റോ അനുബന്ധ സൗകര്യങ്ങളോ അവര്‍ക്കു കിട്ടുന്നില്ല. സമരം ചെയ്യുന്ന നഴ്‌സുമാരെ ക്രൂരമായാണു മാനേജ്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്നതെന്നും നിവേദക സംഘം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക