Image

മെഡി/എന്‍ജി. പ്രവേശന പരീക്ഷാഫലം 25-ന്‌

Published on 17 May, 2012
മെഡി/എന്‍ജി. പ്രവേശന പരീക്ഷാഫലം 25-ന്‌
തിരുവനന്തപുരം: മെഡിക്കല്‍- എന്‍ജിനിയറിംഗ്‌ പ്രവേശന പരീക്ഷാഫലം 25നു പ്രഖ്യാപിക്കും. മെഡിക്കല്‍ എന്‍ട്രന്‍സിന്റെ റാങ്ക്‌ ലിസ്റ്റ്‌ സഹിതവും എന്‍ജിനിയറിംഗ്‌ പ്രവേശനത്തിന്റെ സ്‌കോര്‍ ലിസ്റ്റുമാണ്‌ 25നു പ്രഖ്യാപിക്കുന്നത്‌.

എന്‍ജിനിയറിംഗില്‍ പ്ലസ്‌ ടു മാര്‍ക്കു കൂടി ഉള്‍പ്പെടുത്തി റാങ്ക്‌ ലിസ്റ്റ്‌ തയാറാക്കേണ്‌ടതിനാലാണ്‌ 25നു സ്‌കോര്‍ ലിസ്റ്റ്‌ മാത്രം പ്രസിദ്ധീകരിക്കുന്നത്‌. വിവിധ ബോര്‍ഡുകളുടെ പ്ലസ്‌ ടു മാര്‍ക്ക്‌ ലിസ്റ്റുകള്‍ ലഭിച്ചുതുടങ്ങിയശേഷം ഇവ കൂടി ഉള്‍പ്പെടുത്തിയുള്ള റാങ്ക്‌ ലിസ്റ്റ്‌ ജൂണ്‍ മൂന്നാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക