Image

ചന്ദ്രശേഖരന്‍ വധം: സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published on 17 May, 2012
ചന്ദ്രശേഖരന്‍ വധം: സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ക്ക് പോലും ആക്ഷേപമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസില്‍ വേണമെങ്കില്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്നും കുറ്റക്കാരെ വിലങ്ങുവെച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന് മടിയില്ലെന്നും ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേസില്‍ ഇപ്പോള്‍ അറസ്റിലായത് പരല്‍മീനുകള്‍ മാത്രമാണെന്നത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക