Image

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Published on 17 May, 2012
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
ആര്യങ്കാവ്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ആര്യങ്കാവ് മരുതുംകുഴിയില്‍ അജോ എബ്രഹാമിന്റെ മകള്‍ ഒരുവയസ് പ്രായമുള്ള ജിയോ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുട്ടിക്ക് കുറുക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് പുനലൂരിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക