Image

തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള രണ്ടു പേര്‍ക്കെതിരേ യുഎസ് ഉപരോധമേര്‍പ്പെടുത്തി

Published on 17 May, 2012
തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള രണ്ടു പേര്‍ക്കെതിരേ യുഎസ് ഉപരോധമേര്‍പ്പെടുത്തി
വാഷിംഗ്ടണ്‍: തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള രണ്ടു പേര്‍ക്കെതിരേ യുഎസ് ഉപരോധമേര്‍പ്പെടുത്തി. താലിബാനും ഹഖാനി ശൃംഖലയുമായും ബന്ധമുള്ള രണ്ടു പേര്‍ക്കെതിരേയാണ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഉപരോധമേര്‍പ്പെടുത്തിയത്. ഹഖാനി ശൃംഖലയുടെ ആശയവിനിമയ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബക്ത് ഗുല്‍ എന്നയാള്‍ക്കും താലിബാന് സാമ്പത്തിക സഹായം നല്‍കുന്ന അബ്ദുള്‍ ബാഖി ബാരി എന്നയാള്‍ക്കുമെതിരെയാണ് ഉപരോധമേര്‍പ്പെടുത്തിയിരക്കുന്നത്. ഉപരോധം നിലവില്‍ വന്നതോടെ യുഎസിലെ ഇവരുടെ സ്വത്തുവകകള്‍ മരവിപ്പിക്കപ്പെടും. യുഎസില്‍ ഇവരുടെ സാമ്പത്തിക ഇടപാടുകളും ഇതോടെ നിലയ്ക്കും. 2009 മുതല്‍ ഹഖാനി ശൃംഖലയിലെ ആശയവിനിമയ വിഭാഗത്തിലെ നിര്‍ണായക കണ്ണിയാണ് ബക്ത് ഗുല്‍. ഹഖാനി ശൃംഖലയുടെ മുതിര്‍ന്ന നേതാവ് ബദറുദ്ദീന്‍ ഹഖാനിയുടെ വലം കൈ കൂടിയാണ് ഇയാള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക