Image

വിയറ്റ്നാമില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 34 പേര്‍ മരിച്ചു: 21 പേര്‍ക്ക് പരിക്ക്

Published on 17 May, 2012
വിയറ്റ്നാമില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 34 പേര്‍ മരിച്ചു: 21 പേര്‍ക്ക് പരിക്ക്
വിയറ്റ്നാം: വിയറ്റ്നാമില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 34 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. സെറേപോക് നദിയിലേക്കാണ് ബസ് പതിച്ചത്. ദക് ലക്കിലെ സെന്‍ട്രല്‍ ഹൈലാന്‍ഡ് പ്രവിശ്യയില്‍ നിന്നും കിഴക്കന്‍ മേഖലയിലെ വാണിജ്യകേന്ദ്രമായ ഹോ ചീ മിന്‍ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു ബസ്. ഒരു പാലം കടക്കവേ കൈവരികള്‍ തകര്‍ത്ത് 60 അടി താഴ്ചയിലുള്ള നദിയിലേക്ക് ബസ് പതിക്കുകയായിരുന്നു. 350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ ദിവസവും സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ രണ്ട് ഡ്രൈവര്‍മാരുള്‍പ്പെടെ 32 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്. നാല് മണിക്കൂറോളം എടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക