Image

ഡോ. മാത്യു വറുഗീസ് (രാജന്‍) ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 May, 2012
ഡോ. മാത്യു വറുഗീസ് (രാജന്‍) ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍
ഹൂസ്റ്റണ്‍ : അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ പതിനഞ്ചാമത് കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കണ്‍വീനറായി ഡിട്രോയിറ്റില്‍ നിന്നുള്ള ഡോ. മാത്യു വറുഗീസിനെ (രാജന്‍) തെരഞ്ഞെടുത്തതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ അറിയിച്ചു. ഡിട്രോയിറ്റ് കേരള ക്ലബ്ബ് ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറിയായഡോ. രാജന്‍ ഫൊക്കാനയുടെ ജോയിന്റ് ട്രഷറര്‍ കൂടിയാണ്.

ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ അനന്തപുരിയില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡോ. രാജന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി കുടുംബങ്ങള്‍നാലു ദിവസത്തെ കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഓരോ ആഴ്ചയിലും വിവിധ സ്ഥലങ്ങളില്‍നിന്ന് രജിസ്‌ട്രേഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാലു പേരടങ്ങുന്ന കുടുംബത്തിന് നാലു ദിവസത്തേക്ക് (ഹോട്ടലിലെ താമസം, ഭക്ഷണം, ബാങ്ക്വറ്റ്, ബിസിനസ്ലഞ്ച്, കള്‍ച്ചറല്‍പ്രോഗ്രാം എന്നിവ അടങ്ങുന്ന ടിക്കറ്റുകള്‍ ഉള്‍പ്പടെ) വെറും 1200 ഡോളറാണ് ചിലവ്. താമസ സൗകര്യമില്ലാതെ ഒരാള്‍ക്ക് 350 ഡോളര്‍ നല്‍കണം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഫൊക്കാന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിപുലമായ പരിപാടികളാണ് ഇത്തവണ കണ്‍വന്‍ഷനില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഡോ. രാജന്‍ പറഞ്ഞു. സദസ്യരെ ആനന്ദ ലഹരിയില്‍ആറാടിക്കുന്ന കലാപരിപാടികള്‍ക്കു പുറമെ നഴ്‌സസ് സെമിനാര്‍, ഗ്രാമ സംഗമം, പൊളിറ്റിക്കല്‍ ആന്റ് റിലീജിയസ് സെമിനാര്‍, ചിരിയരങ്ങ്, ബിസിനസ്സ് സെമിനാര്‍, ബാസ്‌ക്കറ്റ് ബോള്‍-വോളിബോള്‍ മത്സരം, കുട്ടികള്‍ക്കായുള്ള നൃത്ത മത്സരം മുതലായവ ഉണ്ടായിരിക്കുന്നതാണ്. ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമന്റിന് 5000 ഡോളര്‍ ഒന്നാം സമ്മാനവും, വോളിബോള്‍ ടൂര്‍ണ്ണമെന്റിന് 3000 ഡോളര്‍ ഒന്നാം സമ്മാനവും ലഭിക്കുന്നതാണ്. കൂടാതെ വനിതകള്‍ക്കായി പ്രത്യേക പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഡോ. രാജന്‍ പറഞ്ഞു.

ഇത്തവണത്തെ കണ്‍വന്‍ഷനില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ എന്നും സ്റ്റേജില്‍ അവതരിപ്പിക്കുന്നതാണ്. ഇന്ദ്രജാലങ്ങളുടെകുലപതിയായമജീഷ്യന്‍ പ്രൊഫ. മുതുകാടിന്റെ മാജിക് ഷോ, മധു ഷീല എന്നിവരടങ്ങുന്ന കലാപരിപാടികള്‍, ജ്യോത്സന ടീമിന്റെ ഗാനമേള, പ്രശസ്ത മിമിക്രി താരം കെ.എസ്. പ്രസാദ് നയിക്കുന്ന മിമിക്‌സ് പരേഡ് എന്നിവ അവയില്‍ ചിലതു മാത്രം.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഈ കണ്‍വന്‍ഷന് എത്തിച്ചേരുമെന്ന് ഡോ. രാജന്‍ അറിയിച്ചു. വയലാര്‍ രവി, രമേഷ് ചെന്നിത്തല, കെ.വി. തോമസ്, ഇ. അഹമ്മദ്, അടൂര്‍ പ്രകാശ് എന്നിവരെക്കൂടാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതാണ്.

ഹൂസ്റ്റണിലെ ഹോബി വിമാനത്താവളത്തില്‍ നിന്ന് 15 മിനിറ്റും, ജോര്‍ജ്ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും ദൂരമുണ്ട് ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക്. അതിഥികള്‍ മുന്‍കൂട്ടി അറിയിച്ചാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഹോട്ടലിലേക്ക് സൗജന്യമായി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഡോ. രാജന്‍ പറഞ്ഞു.

ചാക്കോ തോമസ് (രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍), മാത്യു കോശി, അഗസ്റ്റിന്‍ പോള്‍, ചന്ദ്രന്‍ പിള്ള, മോഡി ജേക്കബ്ബ്, ജോ മാത്യു, രമേഷ് വടാശ്ശേരി (കോ-ചെയര്‍മാന്‍) എന്നിവരാണ് രജിസ്‌ട്രേഷന്‍ കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മാത്യു വറുഗീസ് (രാജന്‍) 734 634 6616 www.fokanaonline.com
ഡോ. മാത്യു വറുഗീസ് (രാജന്‍) ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍
ഡോ. മാത്യു വറുഗീസ് (രാജന്‍) ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക