Image

ഇന്‍ഡ്യന്‍ ‍- അമേരിക്കന്‍ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക യോഗം മെയ് 20ന്

ബി. അരവിന്ദാക്ഷന്‍ Published on 18 May, 2012
ഇന്‍ഡ്യന്‍ ‍- അമേരിക്കന്‍ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക യോഗം മെയ് 20ന്
ന്യൂയോര്‍ക്ക് : സേവനത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിട്ട ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ - അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന്റെ വാര്‍ഷിക യോഗവും ഇലക്ഷനും മെയ്20 ഞായറാഴ്ച വൈകീട്ട് 4.30 ന് നടത്തുന്നതായി സ്റ്റാന്‍ലി കളത്തില്‍, സെക്രട്ടറി പ്രസ്താവിച്ചു.

യൂണിയന്‍ ടേണ്‍ പൈക്കിലെ റ്റേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റാറന്റ് ഹാളില്‍ നടത്തുന്ന യോഗത്തില്‍ എല്ലാ മെമ്പര്‍മാരുടെയും സാന്നിദ്ധ്യം അഭ്യര്‍ത്ഥിച്ചു.

സ്തുത്യാര്‍ഹമായ സേവനം നല്‍കി കൊണ്ടിരിക്കുന്ന നിലവിലുള്ള കമ്മിറ്റി അംഗങ്ങള്‍ ഇവരാണ്.

ജോര്‍ജ് തോമസ്- പ്രസിഡന്റ്, ബഞ്ചമിന്‍ ജോര്‍ജ് - വൈസ് പ്രസിഡന്റ്, സ്റ്റാന്‍ലി കളത്തില്‍- ജനറല്‍ സെക്രട്ടറി, ബേബി കുര്യാക്കോസ്- ട്രഷറര്‍, കളത്തില്‍ വര്‍ഗ്ഗീസ്- അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക