Image

ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പും, രക്തദാനവും മെയ് 19 ശനിയാഴ്ച

പി.പി.ചെറിയാന്‍ Published on 18 May, 2012
ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പും, രക്തദാനവും മെയ് 19 ശനിയാഴ്ച
ഗാര്‍ലാന്റ് : ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂകേഷന്‍ സെന്ററും കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പും, രക്തദാനവും മെയ് 19 ശനിയാഴ്ച രാവിലെ 8 മുതല്‍ ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ എഡ്യുകേഷന്‍ സെന്ററില്‍ വെച്ചു നടക്കുന്നതാണെന്ന് സെക്രട്ടറി ബാബു സി. മാത്യൂ അറിയിച്ചു. ഡോ. രാജീവ് ജോസഫ്, ഡോ. അംബിക നായര്‍, ഡോ. മറീനാ വെങ്കലില്‍ തുടങ്ങിയവര്‍ സൗജന്യമായി രോഗികളെ പരിശോധിക്കുന്നതാണ്.

കാര്‍ട്ടര്‍ ബ്ലഡ് സെന്റര്‍ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യുവാന്‍ താല്പര്യമുള്ളവരില്‍ നിന്നും രക്തം സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ട
റി അറിയിച്ചു.
ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പും, രക്തദാനവും മെയ് 19 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക