Image

മുല്ലപെരിയാര്‍ തല്ലിപിരിഞ്ഞോ?Any Justice?

രന്‍ജിത്ത് പിള്ള Published on 18 May, 2012
മുല്ലപെരിയാര്‍ തല്ലിപിരിഞ്ഞോ?Any Justice?

മല പോലെ വന്നത് എലി പോലെ പോയതുപോലെയാണ് നമ്മുടെ മുല്ലപെരിയാര്‍ എന്തെല്ലാം ആയിരുന്നു. 6 ജില്ലകള്‍, കൊച്ചിന്‍ഷിപ്പ് യാര്‍ഡ്…മലപ്പുറം കത്തി എന്നിട്ടിപ്പമെന്തായി? ജസ്റ്റിസിന്റെ Justification ഒക്കെ കേട്ടില്ലേ… ഇപ്പോള്‍ ഏവിടെയാ ജസ്റ്റിസ് എന്നാ സംശയം. ഞാനും കത്തിച്ചേ പണ്ടൊരു മെഴുകിതിരി, ഉരുകിയ മെഴുകു കയ്യില്‍ വീണതുമിച്ചം എന്ന
മട്ടിലാ നമ്മുടെ മുല്ലപപള്ളി സഖാവ് ബിജിമോള്. പലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലാ എന്ന മട്ടിലാ നമ്മുടെ ജലസേചനമന്ത്രി. ഇനി കാവിലെ പാട്ടുമല്‍സരത്തില്‍ കാണാം എന്ന അതിയാന്റെ പക്ഷം. "ടി.പി-അച്ചുമാമന്റെ വഴിതിരിവ്" എന്ന ഏകാങ്ക നാടകത്തിന്റെ പണിപുരയിലായതു കാരണം നമ്മുടെ പോളിറ്റ് ബ്യൂറോയ്ക്ക് ഇതില്‍ ശ്രദ്ധിക്കാന്‍ നേരം കിട്ടിയില്ല. നെയ്യാറില്‍ താമരതോണിയിറക്കിയതിനാല്‍, ഇനിക്കും കഴ ഒഴിഞ്ഞൊരു നേരമില്ല. ഏവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം എന്ന അവസ്ഥയിലാണ് കവിക്കാര്‍.

തമിഴ്മാമി ഇച്ഛിച്ചതും പാല്‍, വിദഗ്ത സമിതി കല്‍പ്പിച്ചതും പാലു തന്നെ. ഇനി ഈ പാല്‍ പുളിച്ച് തൈരാകാതേ നോക്കിയാല്‍ മതി. ഇനിയെങ്ങാനും ഇത് തൈരായാലോ, സിംഗ് മൂപ്പര്‍ക്ക് പണി പശുവിന്‍ പാലില്‍ കിട്ടും, അത് അച്ചട്ടം. പെണ്‍ബുദ്ധി പിന്‍ ബുദ്ധിയെന്നൊക്കെ പറയാം എന്നല്ലാതെ പെണ്‍ബുദ്ധിയിലേ പൊന്‍ ബുദ്ധി ജസ്റ്റിസ് സാറു മനസിലാക്കി. അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ നെഞ്ചത്തുകയറാതെ കുടംകുളം ചീട്ടില്‍ പിടിച്ചു ഒരു formulae ഉണ്ടാക്കാനാ മൂപ്പരുടെ ഉദ്ദേശം. അടിക്ക് അടി, എന്നപോലെ ബഹളത്തിന് ബഹളം, കറന്റിന് കറന്റ് അതിനിയിപ്പം മുല്ലപ്പെരിയാറില്‍ കൊടുത്തത് കുടം കുളത്തുകിട്ടുമെങ്കില്‍ അങ്ങനെ തന്നെയാവട്ടെ. ആട് കിടന്നിടത്ത് പൂടപോലും ഇല്ലാത്ത സ്ഥിതിയാ നമ്മുടെ നിരാഹാരങ്ങള്‍, ഇനി വെളുപ്പാന്‍ കാലത്തെങ്ങാനം ഡാമിന്റെരികത്ത് കാറ്റത്തിരിക്കാന്‍ വന്നാല്‍ കൊള്ളാം. അണ്ണാച്ചിചൂട് അങ്ങ് ചെന്നൈയില്‍ ചില മലയാളി മാമന്‍മാര്‍ അറിഞ്ഞതു മിച്ചം. റൂര്‍ക്കി കൈവിട്ടാലും, സോണിയാമമ കൈവിട്ടാലും നിയമം കൈവിടില്ല എന്ന നമ്മുടെ ചാണ്ടി മൂപ്പരുടെ ഭാഷ്യം. ഉണ്ണിക്കേ അറിയൂ ഉണ്ണി വയറ്റിലെ തിളക്കം.

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു കാണാന്‍ പോകാനൊരുങ്ങുമ്പോള്‍, സ്വന്തം വീട്ടീല്‍ കതിര് പറക്കാന്‍ ആള്‍ വന്നപോലെയാ നമ്മുടെ പള വെട്ടിനിരത്തല്‍ സഖാവിന്റെ അവസ്ഥ. ഇനിയിപ്പോള്‍ ഇല്ലത്തെ മൂത്തയെ കൊന്നിട്ട് മതി ആശാന്റമ്മയെ കാണാന്‍ പോക്ക് എന്നാ മൂപ്പരുടെ തീരുമാനം. ചത്തപിള്ളടേ ജാതകം നോക്കിയിട്ടു കാര്യമില്ല എന്നാല്‍ ചത്ത പിള്ളേടെ ചാട്ടതലപ്പ് കൈയ്യില്‍ കിട്ടിയതുകൊണ്ട് രണ്ടെണ്ണം വീശാമെന്നാണഅ അതിയാന്റെ പക്ഷം. പണ്ടേ ദുര്‍ബല പിന്നെയിപ്പം ഗര്‍ഭിണി ഏന്നതാ പ്രതിരോധനയം. മൗനം പണ്ടേ ഓന് ഭൂഷണം. ഇടയ്ക്ക് വി. കെ തോക്ക് ഒന്ന് പോക്കിയതാ..കളി എന്നോടൊ എന്ന മട്ടില്‍ പിന്നെ ബധിരന്‍ ബധിരന്‍ തന്നെ. വിവേകാനന്ദന്‍ പറഞ്ഞതു പോലെ നിശബദ്ധതയാണ് എന്റെ ശബ്ദം. ഏന്തൊക്കെയായാലും ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കിടകത്തില്‍ അവസാനിക്കുമ്പോള്‍ ചകരന്‍ പിന്നെ തെങ്ങുപുറത്തു തന്നെ…. അതോ തട്ടിന്‍ പുറത്തോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക