Image

പയനിയര്‍ ക്ലബ് ജോര്‍ജ് ഏബ്രഹാമിനെ ന്യൂയോര്‍ക്കില്‍ ആദരിക്കുന്നു

ബി. അരവിന്ദാക്ഷന്‍ Published on 18 May, 2012
പയനിയര്‍ ക്ലബ് ജോര്‍ജ് ഏബ്രഹാമിനെ ന്യൂയോര്‍ക്കില്‍ ആദരിക്കുന്നു
ന്യൂയോര്‍ക്ക്: യുണൈറ്റഡ് നേഷന്‍, ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, നോര്‍ക്ക, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ എന്നിവയിലൂടെ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് സ്തുത്യര്‍ഹമായ സാമൂഹിക സേവനം നല്‍കിയ ജോര്‍ജ് ഏബ്രഹാമിനെ ന്യൂയോര്‍ക്കിലെ പയനിയര്‍ ക്ലബ് ഓഫ് കേരള ആദരിക്കുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, സെക്രട്ടറി ജനറല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ജോര്‍ജിനെ ഈയിടെ അമേരിക്കയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി നിയമിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്ത്യയ്ക്കു പുറത്തുള്ള ഏറ്റവും ആദരണീയ സ്ഥാനമാണിത്. മേയ് 19 ശനിയാഴ്ച 11ന് ക്വീന്‍സിലെ സന്തൂര്‍ റസ്റ്ററന്റില്‍ ജോര്‍ജ് ഏബ്രഹാമിനെ ആദരിക്കുമെന്ന് കണ്‍വീനര്‍ ഫാ. അച്ചോയി മാത്യു അറിയിച്ചു.

അമേരിക്കയിലെ ആദ്യകാല കേരളീയ കുടിയേറ്റക്കാരില്‍ ആദരണീയമായ സാമൂഹിക സേവനം നല്‍കിയ അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് ജോര്‍ജ് ഏബ്രഹാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. അച്ചോയി മാത്യൂസ്: 1- 718 343 3939

പയനിയര്‍ ക്ലബ് ജോര്‍ജ് ഏബ്രഹാമിനെ ന്യൂയോര്‍ക്കില്‍ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക