Image

ടോക്‌ഷോയില്‍ പങ്കെടുക്കാനെത്തിയ മമത ഇറങ്ങിപ്പോയി

Published on 19 May, 2012
ടോക്‌ഷോയില്‍ പങ്കെടുക്കാനെത്തിയ മമത ഇറങ്ങിപ്പോയി
കൊല്‍ക്കത്ത: ടോക്‌ഷോയില്‍ പങ്കെടുക്കാനെത്തിയ മമത വിദ്യാര്‍ത്ഥിനികളെ അപമാനിച്ച്‌ ഇറങ്ങിപ്പോയി. തൃണമൂല്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ നടത്തിയ ലൈവ്‌ മുഖാമുഖം പരിപാടിയിലാണ്‌ സംഭവം.

ജാദവ്‌പൂര്‍ സര്‍വകലാശാല പ്രൊഫസറെ ജയിലിലടച്ചതും സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ചോദ്യമുനകളായി വന്നപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്‌ നിയന്ത്രണം നഷ്ടപ്പെട്ടു. പ്രേക്ഷകരെയും ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനിയെയും മാവോയിസ്റ്റുകളെന്നും സിപിഎമ്മുകാരുമെന്ന്‌ വിളിച്ച്‌ മമത ഇറങ്ങിപ്പോകുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക