Image

സിപിഎം വിട്ട്‌ യുഡിഎഫില്‍ ചേര്‍ന്ന പഞ്ചായത്ത്‌ മെമ്പറുടെ വീടിന്‌ നേര്‍ക്ക്‌ കല്ലേറ്‌

Published on 19 May, 2012
സിപിഎം വിട്ട്‌ യുഡിഎഫില്‍ ചേര്‍ന്ന പഞ്ചായത്ത്‌ മെമ്പറുടെ വീടിന്‌ നേര്‍ക്ക്‌ കല്ലേറ്‌
ചേലക്കര: സിപിഎം വിട്ട്‌ യുഡിഎഫില്‍ ചേര്‍ന്ന പഞ്ചായത്ത്‌ മെമ്പറുടെ വീടിന്‌ നേര്‍ക്ക്‌ കല്ലേറ്‌. തൃശൂര്‍ ചേലക്കരയിലാണ്‌ സംഭവം. ലീഗിന്‍െറ പിന്തുണയോടെ ജയിച്ച ചേലക്കര അഞ്ചാം വാര്‍ഡ്‌ അംഗം എ.കെ അഷ്‌റഫിന്‍െറ വീടിനു നേര്‍ക്ക്‌ ഇന്നലെ അര്‍ധ രാത്രിയാണ്‌ കല്ലേറുണ്ടായത്‌.

രണ്ടു വര്‍ഷം മുമ്പ്‌ ഡിവൈഎഫ്‌ഐ ബ്രാഞ്ച്‌ സെക്രട്ടിയായിരുന്ന അഷ്‌റഫ്‌ ഭിന്നാഭിപ്രായങ്ങള്‍ മൂലം പാര്‍ട്ടി വിടുകയായിരുന്നു. തുടര്‍ന്ന്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി ജയിക്കുകയും ചെയ്‌തു.
കല്ലേറില്‍ ഓടൂകള്‍ തകര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഇവിടെ സിപിഎം വിട്ട ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക